ക്രൂരതകാട്ടി വിധി, ഇരുവൃക്കകളും തരാറിലായി കൃഷ്ണദാസ് കരുണ തേടുന്നു

krishnadas
SHARE

ഉന്നതപഠനത്തിന്റെ പടിവാതിൽക്കലാണ് കൃഷ്ണദാസ് അശോകിന്റെ ജീവിതത്തിൽ വിധി ക്രൂരമായി ഇടപെടുന്നത്. െഎെഎടി പ്രവേശനത്തിന് യോഗ്യത നേടിയ ഘട്ടത്തിൽ ഇരുവൃക്കകളും തരാറിലായി പഠനം മുടങ്ങി. എങ്കിലും തളരാതെ പൊരുതി മുന്നേറുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ഗണിതശാസ്ത്രത്തിൽ ഗവേഷകനാണ്. ഡയാലിസിലൂടെ മാത്രമാണ് കൃഷ്ണദാസിന്റെ ജീവിതം നിലനിൽക്കുന്നത്. വൃക്ക മാറ്റിവയ്ക്കാനാതെ അധികകാലം മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയില്‍ പകച്ചു നില്‍ക്കുകയാണ് ഈ മുപ്പതുകാരന്റെ കുടുംബാംഗംങ്ങളും സുഹൃത്തുക്കളും.  

കുന്നംകുളം നഗരസഭ 32-ാം വാർഡ് ആടാട്ടുപറമ്പിൽ‍ കൃഷ്ണദാസ് സമർഥനായ വിദ്യാർഥിയായിരുന്നു. സാമൂഹികകാര്യങ്ങളിലും സജീവമായിരുന്ന അദ്ദേഹം സാഹിത്യആസ്വാദകനും. 2013ല്‍ ഹൈദരബാദ് ഐ ഐ ടിയില്‍  ബിരുദാനന്തരബിരുദത്തിന് പ്രവേശനം നേടിയ സമയത്ത് രോഗാവസ്ഥയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങി. അമ്മയുടെ വൃക്ക മാറ്റിവച്ചെങ്കിലും അത് വിജയകരമായില്ല. തുടര്‍ന്ന് ഡയാലസിസ് അടക്കമുളള ചികിത്സയിലേക്ക് മാറുകയായിരുന്നു.

പിന്നീട് പഠനം പുനരാംരംഭിച്ച കൃഷ്ണദാസ് 2017ല്‍ ഐ ഐ ടി കോഴ്‌സ് പൂര്‍ത്തിയാക്കി. ഗവേഷണത്തിനായി കേരളത്തിന് പുറത്തുളള മികച്ച പഠനകേന്ദ്രങ്ങളിലേക്ക് യോഗ്യത നേടിയിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി തടസമായി. നിലവില്‍  ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്  കോളജില്‍ പി എച്ച് ഡി ചെയ്യുന്നു. ഫെലോഷിപ്പില്‍ നിന്നുളള വരുമാനത്തില്‍ നിന്നാണ് ജീവിതച്ചെലവിനുളള വഴി കണ്ടെത്തുന്നത്. എന്നാൽ ചികിത്സയുടെ ചിലവുകൾ ഇതിനപ്പുറമാണ്. പിതാവിന്റെയും സഹോദരന്റെയും വിയോഗങ്ങളും തിരിച്ചടിയായി.സുഹൃത്തുക്കൾ മുൻകയ്യെടുത്തു നടത്തുന്ന സഹായപ്രവർത്തനങ്ങളാണ് ഇന്ന് കൃഷ്ണദാസിന്റെ ആശ്രയം. സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവരെല്ലാം.

കൃഷ്ണദാസിന്റെ ഫോൺ : 9946003438

അക്കൗണ്ട് വിവരങ്ങൾ :

∙ Krishnadas Ashok
∙ Acc/No 6228960083
∙ IFSC: IDIB000K057
∙ INDIAN Bank
∙ Kunnamkulam Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA