ADVERTISEMENT

കൃഷ്ണപുരം ∙ കേറ്ററിങ് ജോലിയിൽനിന്നുള്ള ചെറിയ വരുമാനവും കോവിഡ് കാരണം നിലച്ചതിനു പിന്നാലെ ജീവനുമേൽ ആഘാതമായി ബ്ലഡ് ക്യാൻസർ. കുടുംബത്തിന്റെ ഏകാശ്രയമായ ബാബു തീർത്തും നിസ്സഹായനാണ്. ഇനി നല്ല മനസ്സുകളുടെ സഹായം മാത്രമാണു പ്രതീക്ഷ. തെക്ക്‌ കൊച്ചുമുറി അഞ്ജലിയിൽ എസ്.ബാബു (45) മാതാപിതാക്കളെയും ഭാര്യയെയും മകനെയും സംരക്ഷിച്ചിരുന്നത് കേറ്ററിങ് ജോലിയിലൂടെയാണ്. കോവിഡ് വ്യാപനം തുടങ്ങിയതോടെ ജോലിയില്ലാതായി. കഷ്ടിച്ചു കഴിഞ്ഞുകൂടുന്നതിനിടയിലാണ് ബ്ലഡ് ക്യാൻസർ ബാധിതനാണെന്നു കണ്ടെത്തിയത്.

രോഗം തീവ്രമായതോടെ പ്രയാസങ്ങളും ഏറി. മജ്ജ മാറ്റിവയ്ക്കേണ്ടിവരുമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്നത്. തിരുവനന്തപുരം ആർസിസിയിലാണു ചികിത്സ. ശസ്ത്രക്രിയയ്ക്കു ലക്ഷങ്ങൾ ചെലവു വരും. കുറച്ചു പണമെങ്കിലും സ്വരൂപിച്ചാലേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തുടങ്ങാനാവൂ. കാരുണ്യമുള്ളവരുടെ സഹായത്തിനായി കൈകൂപ്പി നിൽക്കുകയാണ് ബാബുവിന്റെ കുടുംബം.

ബാങ്ക് അക്കൗണ്ട് നമ്പർ: 17320100064552
ഐഎഫ്എസ്‌സി: FDRL0001732
(ഫെഡറൽ ബാങ്ക് ഓച്ചിറ ശാഖ)
ഫോൺ: 9074105873.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com