ഇരുവൃക്കകളും തകരാറിലായ നിർധനയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

idukki-bindu
SHARE

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടി നിർധനയായ വീട്ടമ്മ. ഇടവെട്ടി നടയം മേലേടത്ത് ചന്ദ്രബാബുവിന്റെ ഭാര്യ ബിന്ദു(42)വാണ് തുടർ ചികിത്സയ്ക്ക് വഴി കാണാതെ വലയുന്നത്. ആഴ്ചയിൽ രണ്ട് ഡയാലിസിസിലാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇതിന് മാത്രം വേണ്ടത് ആഴ്ചയിൽ 6000ൽ അധികം രൂപ. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ഇതിന് 24 ലക്ഷത്തോളം രൂപ ചെലവ് വരും. 

കൂലിപ്പണിക്കാരനാണു ചന്ദ്രബാബു. ഇദ്ദേഹവും രോഗിയായതിനാൽ പലപ്പോഴും പണിക്ക് പോകാൻ കഴിയുന്നില്ല. രണ്ട് ആൺകുട്ടികളാണ് ഇവർക്ക്. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും വാർഡംഗം ബിന്ദു ശ്രീകാന്തും മുൻകയ്യെടുത്ത് ബിന്ദുവിന്റെ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സെൻട്രൽ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉദാരമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദുവും കുടുംബവും. 

അക്കൗണ്ട് നമ്പർ: 3887954478. ഐഎഫ്എസ്‌സി കോഡ്: സിബിഐഎൻ 0284108. ഫോൺ- 7025760314. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA