വൃക്കരോഗം: ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു

രഘു
SHARE

കരുനാഗപ്പള്ളി ∙ ഇരുവൃക്കകളും തകരാറിലായ അറുപതുകാരൻ ജീവൻ നിലനിർത്താൻ ചികിത്സാ സഹായം തേടുന്നു. തഴവ കുറ്റിപ്പുറം തൂവശ്ശേരി പടീറ്റതിൽ രഘുവാണ് (60) കാരുണ്യം തേടുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മാവേലിക്കര വിആർഎം ആശുപത്രിയിലുമായി 3 വർഷമായി ഡയാലിസിസ് നടത്തി വരികയാണ് രഘു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ചികിത്സ തുടരാൻ പ്രയാസപ്പെടുകയാണ്. കുറ്റിപ്പുറത്ത് വാടകവീട്ടിലാണ് താമസം. അസുഖത്തെ തുടർന്നു രഘുവിനു ജോലികൾക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലായി. ഭാര്യ ഗീതയ്ക്കും ജോലി ഇല്ല. ആഴ്ച തോറുമുള്ള ഡയാലിസിസിനു പോകാൻ പോലും ഈ കുടുംബം ബുദ്ധിമുട്ടുകയാണ്.

സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെയുള്ളവരുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ മുന്നോട്ടു കൊണ്ടു പോയത്. ജീവിതം പോലും മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ഇവർ ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ - സഹായം തേടുകയാണ്.കോർപറേഷൻ ബാങ്ക് പാവുമ്പ ശാഖയിൽ അക്കൗണ്ട് തുറന്നു.

അക്കൗണ്ട് നമ്പർ : 2029727511
IFSC code - CORP0001427
ഫോണ്‍ : 9526920062 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA