കാൻസറെടുത്തത് വലതും കാലും ജീവിതവും, കുടുംബം പ്രതിസന്ധിയില്‍; സുമനസ്സുകളുടെ സഹായം തേടുന്നു

സുമേഷ്
SHARE

ആയാംകുടി∙ കാൻസർ ബാധിച്ച് വലതുകാൽ അരയ്ക്കുതാഴെ മുറിച്ചുകളയേണ്ടി വന്ന യുവാവിന്റെ കുടുംബം സഹായത്തിനായി കാരുണ്യമതികളുടെ കനിവ് കാക്കുന്നു. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന  ആയാംകുടി  സുമേഷ് ഭവനിൽ (നാല് സെന്റ് കോളനി) സുമേഷ് ആണ് തുടർചികിത്സയ്ക്കും ദൈനംദിന ജീവിതത്തിനുമായി പ്രതിസന്ധിയില്‍. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം സുമേഷിന്റെ ജോലിയിൽ നിന്നുള്ള വരുമാനമായിരുന്നു.

വലതുകാലിൽ പെട്ടെന്നുണ്ടായ നീരിനെ തുടർന്ന് കോട്ടയത്തെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഴ കാണപ്പെട്ടതിനെ തുടർന്ന് അവ നീക്കം ചെയ്തിരുന്നു. വീണ്ടും കാൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെ‍‍‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു. ശേഷം വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ആർസിസിയിൽ കാണിക്കുകയും ഡോക്ടര്‍മാരുടെ നിർദ്ദേശ പ്രകാരം വലതുകാൽ അരയ്ക്കുതാഴെ വെച്ച് മുറിച്ചുകളയുകയും ചെയ്തു.

തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയാണ് ഈ നിർധന കുടുംബം. കൃത്രിമ കാല്‍ വെയ്ക്കുന്നതിനായി ഏകദേശം 5 ലക്ഷം രൂപ ചിലവ് വരും. വരുമാനം നിലച്ചതോടെ സുമേഷിന്റെ അമ്മയും ഭാര്യയും 2 കുട്ടികളും അടങ്ങുന്ന കുടുംബം എന്തു ചെയ്യുമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഇനി പ്രതീക്ഷ. ഇതിനായി കേരള ഗ്രാമീൺ ബാങ്ക് ആയാംകുടി ശാഖയിൽ സുമേഷിൻെറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

സുമേഷ്

അക്കൗണ്ട് നമ്പർ: 40591101038417

ഐഎഫ്എസ്‌സി കോഡ്: KLGB0040591

ഫോൺ നമ്പർ: 9562593826

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA