വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവ് ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

sasikumar
SHARE

പാലക്കാട്∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവ് ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാലക്കാട് മരുതറോഡ് പനങ്കളം സ്വദേശി ശശികുമാർ (42) ആണ് ചികിത്സയിലുള്ളത്. ഏഴുമാസം മുൻപ് ടൂ വീലറിൽ യാത്ര ചെയ്യുമ്പോൾ പ്രൈവറ്റ് ബസ് തട്ടിയായിരുന്നു അപകടം. വലുതുകയ്യിലും നെഞ്ചിലും തലക്കും ക്ഷതം സംഭവിക്കുകയും കോമാ സ്റ്റേജിൽ പതിനഞ്ചു ദിവസം ആശുപത്രിയിൽ കിടക്കുകയും ചെയ്തു. 

നിലവിൽ വലതു കൈയ്യിൽ അഞ്ച് ഞരമ്പു മുറിഞ്ഞതുകൊണ്ട് മൂന്നു സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആദ്യത്തെ സർജറിക്ക് മാത്രമായി Rs.1,50,000 രൂപ വേണം. തയ്യൽതൊഴിലാളിയായ ശശികുമാറിനെ ആശ്രയിച്ചാണ് ഭാര്യയും രണ്ട് പിഞ്ചുമക്കളും മാതാപിതാക്കളും കഴിഞ്ഞിരുന്നത്. സർജറി ഉടൻ ചെയ്തില്ലെങ്കിൽ ഗുണമുണ്ടാകില്ല എന്ന നിലപാടിലാണ് ഡോക്ടർമാർ. ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഈ കുടുബത്തിനാകില്ല. ചികിത്സ തുടരുന്നതിനായി സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

അക്കൗണ്ട് വിവരങ്ങൾ

Name: Sasikumar P

Acc. No: 38573107199

IFSC: SBIN0000893

Mob: 9645229110

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA