ADVERTISEMENT

തൊടുപുഴ ∙ 12 വർഷം മുൻപുണ്ടായ അപകടത്തെ തുടർന്നു പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ പോലും ഫ്രാൻസിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ആ വേദനയിൽ ജീവിതം തള്ളി നീക്കുന്നതിനിടെ വൃക്കസംബന്ധമായ രോഗവും പിടികൂടി. ഫ്രാൻസിസിനു ജീവിതത്തിലേക്കു തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. 

 

കരിമണ്ണൂർ ഏഴുമുട്ടം പുളിമ്പാറയിൽ ഫ്രാൻസിസ് ഏബ്രഹാമിനു (55) ഏഴുമുട്ടത്തു വച്ചുണ്ടായ അപകടത്തിലാണ് ഗുരുതര പരുക്കേറ്റത്. നടന്നുപോകുകയായിരുന്ന ഫ്രാൻസിസിനെ ബസ് ഇടിക്കുകയായിരുന്നു. തുടയെല്ല് ഒടിഞ്ഞതിനെ തുടർന്നു ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും തനിയെ എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ സാധിക്കില്ല. ഇതിനിടെ വൃക്കസംബന്ധമായ രോഗവും പിടിപെട്ടതോടെ അതിനും ചികിത്സ തുടരുകയാണ്. 

 

അവിവാഹിതനായ ഫ്രാൻസിസ് സഹോദരൻ തോമസിനൊപ്പമാണ് കഴിയുന്നത്. ഇതുവരെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവായി. തുടർചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതു തോമസിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് തോമസ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

 

പി.എ. തോമസിന്റെ പേരിൽ എസ്ബിഐ വെങ്ങല്ലൂർ  ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 57044878084, ഐഎഫ്എസ്‌സി കോഡ് : എസ്ബിഐഎൻ 0071085.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com