ADVERTISEMENT

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ നിർധനയായ വീട്ടമ്മ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഉടുമ്പന്നൂർ കുടിലിൽ തോമസിന്റെ ഭാര്യ ഓമന (45) ആണ് ചികിത്സാ സഹായം തേടുന്നത്. 2 വർഷമായി വൃക്ക സംബന്ധമായ രോഗത്തിന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ് ഓമന. ഒന്നര വർഷമായി ആഴ്ചയിൽ 3 ഡയാലിസിസിനു വിധേയയായി വരികയാണ്. 

 

ഇതുവരെയുള്ള ചികിത്സയ്ക്കു മാത്രം നല്ലൊരു തുക ചെലവായി. വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനു 15 ലക്ഷത്തോളം രൂപ വരും. തുടർ ചികിത്സകൾക്കും മറ്റുമായി വീണ്ടും ചെലവു വരും. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഓമന. 5 സെന്റ് സ്ഥലവും ചെറിയ ഒരു വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. രോഗംമൂലം ജോലിക്കൊന്നും പോകാനും കഴിയുന്നില്ല. പലരുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. 

 

ഓമനയുടെ അമ്മ ബ്രെയിൻ ട്യൂമറിനെ തുടർന്നു ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവശം തളർന്നു കിടപ്പിലാണ്.  ഭർത്താവ് തോമസ് ഹൃദ്രോഗത്തിനു 8 മാസമായി ചികിത്സയിലാണ്. ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകാത്ത വിധം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ഇവർ. സുമനസ്സുകളുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

 

ഓമന തോമസിന്റെ പേരിൽ എസ്ബിഐ തൊടുപുഴ ടൗൺ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67176973084, ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎൻ 0070155.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com