ADVERTISEMENT

പാലാ ∙ വര്‍ഷങ്ങളായി മാറാത്ത നടുവിനു വേദനയും കാലിനു മരവിപ്പും മാറ്റാനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരം തളര്‍ന്ന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. പുലിയന്നൂര്‍ തെക്കുംമുറി പതിക്കല്‍ പി.എല്‍.സുരേഷിന്റെ ഭാര്യ കെ.കെ.ശ്രീജാമോള്‍ ആണ് ഉദാരമനസ്കരുടെ സഹായം തേടുന്നത്. 

 

2005മുതല്‍ നടുവിനു വേദനയും കാലിനു മരവിപ്പും ശ്രീജാമോള്‍ക്ക് ഉണ്ടായിരുന്നു. ഒട്ടേറെ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും യാതൊരു കുറവും ഉണ്ടായില്ല. 2014ല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. 7 വര്‍ഷമായി കിടപ്പിലാണ്.‍ ദിവസവുമുള്ള മരുന്നിനും മക്കളായ ശ്രീലക്ഷ്മി, മീനാക്ഷി എന്നിവരുടെ പഠന ചെലവിനും കഷ്ടപ്പെടുകയാണ് ഇവര്‍. ദിവസവും ആയിരത്തിലേറെ രൂപയുടെ മരുന്ന് വേണം. 

 

സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സമയത്തായിരുന്നു ശസ്ത്രക്രിയ. ഭര്‍ത്താവ് സുരേഷ്   സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ലഭിക്കുന്ന ചെറിയ തുകയാണ് കുടുംബത്തിന്റെ ഏക ആശ്രയം. 4 സെന്റും വീടും മാത്രമാണ് ഇവര്‍ക്കുള്ളത്.  

 

ശ്രീജയുടെ പേരില്‍ ഏറ്റുമാനൂര്‍ എസ്ബിഐയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 20138964856. ഐഎഫ്എസ്ഇ കോഡ്: sbin-0010113. ഫോണ്‍:9567872547. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com