ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ സഹായം തേടി വിദ്യാർഥി

SHARE

കോട്ടയം∙ ചുറുചുറുക്കോടെ ഓടിക്കളിച്ച പന്ത്രണ്ടുവയസുകാരന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്. ചുമയും വയറുവേദനയുമായിരുന്നു തുടക്കം. അതു സാധാരണമെന്നേ കരുതിയുള്ളു. പിന്നീട് പരിശോധനകളിലൂടെ കടന്നു പോയി. ഒടുവിൽ ക്യാൻസർ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ  ചെറുവാണ്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന പി.രവിയുടെയും പ്രീതി രവിയുടെയും രണ്ടാമത്തെ മകൻ ശാരോൺ രവിയെയാണ് ക്യാൻസർ പിടികൂടിയത്. 

അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന ശാരോൺ ഇപ്പോൾ തിരുവനന്തപുരം ആർ സിസിയിൽ ചികിത്സയിലാണ്. സാമ്പത്തികമാായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് രവിയുടേത്. ലോഡിങ് പണിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. എന്നാൽ കോവിഡ് വ്യാപനത്തോടെ ആ ജോലി നഷ്ടമായി. ബിപിഎൽ വിഭാഗത്തിൽ ആയതിനാൽ താലോലം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിലകൂടിയ  മരുന്നുകൾക്കും കുടുംബത്തിന് തിരുവനന്തപുരത്ത് താമസത്തിനും  മറ്റുമായി വലിയ തുകയാണ്  വേണ്ടിവരുന്നത്.  

തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടന്നു. Preethi Ravi , SB A/C : 67239856270, IFSC : SBIN0070114, SBI, Ettumanoor Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA