രാജിക്ക് ജീവിക്കാന്‍ സുമനസുകളുടെ കരുണ വേണം

trivandrum-raji
SHARE

തിരുവനന്തപുരം∙ വീട്ടമ്മയായ രാജിക്ക് ജീവിതം മുന്നോട്ടുപോകണമെങ്കില്‍ ഇനി സുമനസുകളുടെ സഹായം വേണം. മൂന്നുമാസം മുമ്പ് ശ്വാസകോശത്തിലുണ്ടായ അര്‍ബുദം വെമ്പായം ചീരാണിക്കര ഗോപുരത്തുംകുഴി അരുണ്‍ നിവാസില്‍ രാജിയുടെ ജീവിതം പടുകുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 

ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് അരുണും ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് രാജിയുടെ കുടുംബം. മൂന്ന് മാസം മുമ്പ് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനക്ക് ഒടുവിലാണ് അര്‍ബുദബാധിതയാണെന്ന് തിരിച്ചറിയുന്നത്. തൊട്ടുപിന്നാലെ ആര്‍,സി.സിയില്‍ പ്രവേശിപ്പിച്ച രാജി ഇപ്പോഴും അവിടെ ചികില്‍സയിലാണ്. കീമോ തെറാപ്പിക്കും മറ്റ് പരിശോധനകള്‍ക്കുമായി വലിയ പണച്ചെലവാണുള്ളത്. 

ഓട്ടോറിക്ഷാ ഓടിച്ചു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഭാര്യയുടെ ചികില്‍സാ ചെലവ് നടത്താന്‍ അരുണിന് കഴിയുന്നില്ല. സ്വന്തമായി ഒരു സെന്റ് വസ്തുവോ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാത്തതിനാല്‍ സുമനസുകളുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം.

രാജി മോഹന്‍

അക്കൗണ്ട് നമ്പര്‍: 67331883877

SBI നെടുമങ്ങാട് ബ്രാഞ്ച്

IFSC: SBIN 0070036

Mobile No: 8547593728

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA