ADVERTISEMENT

തിരുവല്ല ∙ വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് പന്ത്രണ്ട് വർഷങ്ങൾക്കു മുൻപ് മാതാവിൽ നിന്ന്  വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്കു തിരികെയെത്തിയ യുവാവ് ഡയാലിസിസിന് വഴികണ്ടെത്താനാവാതെ വിഷമാവസ്ഥയിൽ. തിരുവല്ല കുറ്റപ്പുഴ ആർഎസ് പിഒ കുറുവത്താഴത്ത് ജിനു കെ. മാത്യു (42) ആണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

 

മാർത്തോമ്മാ കോളജിനു സമീപമുള്ള  വീട്ടിലാണ് അവിവാഹിതനായ ജിനുവും മാതാവ് സൂസമ്മയും  കഴിയുന്നത്.  മാറ്റിവച്ച വൃക്കയുടെ സഹായത്താൽ കഴി‍ഞ്ഞ 12 വർഷമായി  ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ രണ്ടു മാസം മുൻപാണ് വീണ്ടും വൃക്കത്തകരാർ അനുഭവപ്പെട്ടത്. ഇതെ തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. സതീഷ് ബാലകൃഷ്ണന്റെ ചികിത്സയിലാണ് ജിനു. ആഴ്ചയിൽ 3 തവണയെങ്കിലും ഡയാലൈസിസ് ചെയ്യേണ്ട സ്ഥിതിയാണെന്നു ജിനുവും മാതാവും പറഞ്ഞു. ഡയലൈസിസ് മെഷീൻ കയ്യിൽ ഘടിപ്പിക്കുന്നതിനിടെ രക്തം വാർന്നതിനിടെ തുടർന്ന് ഏതാനും ദിവസങ്ങളായി പുഷ്പഗിരിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. 

 

പ്രീഡിഗ്രിയും ഐടിഐയും പൂർത്തിയാക്കി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു കഴിയുന്നതിനിടെ  30–ാം വയസ്സിലാണ് ജിനുവിന്  രോഗം കലശലാകുന്നത്. അന്ന് തുടർച്ചയായി 120 തവണ ഡയലൈസിസ് നടത്തി.  ചെറു പ്രായം മുതലേ മൂത്രത്തിൽ തകരാറുണ്ടായിരുന്നെങ്കിലും  വൃക്കതകരാറാണെന്നു കണ്ടെത്താൻ വൈകി. തുടർന്ന് പുഷ്പഗിരിയിൽ തന്നെയാണ് വൃക്കമാക്കിറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. പിതാവ് മാത്യു തോമസ് 3 വർഷം മുൻപ് മരണമടഞ്ഞു. മിനി, ജനി എന്നീ 2 സഹോദരിമാരുണ്ട്. 

 

കിഴക്കൻമുത്തൂർ ജംക്‌ഷനിലെ കൊട്ടാരത്തിൽ ഏജൻസീസ് എന്ന കടയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ചെറിയ ജോലിക്കും ഇപ്പോൾ പോകാൻ വയ്യാത്ത അവസ്ഥയിലായതോടെ ജീവിതം ജിനുവിനു മുൻപിൽ വെല്ലുവിളി ഉയർത്തിയിരിക്കയാണ്. സന്മനസുള്ള ചില നാട്ടുകാരും ഇടവകയും കൗൺസിലർമാരും ചില സംഘടനകളും നൽകുന്ന ചെറിയ സഹായമാണ് ഇപ്പോൾ ഏക ആശ്വാസം. സമന്വയ ക്ലബിന്റെ സഹായവും ആലുക്കാസിന്റെ ഡയലൈസിസ് കിറ്റും ഏറെ ആശ്വാസമാകുന്നു.  

 

ജിനു കെ. മാത്യു എന്ന പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കുറ്റപ്പുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0367 053 00000 6093. ഐഎഫ്എസ് സി നമ്പർ: എസ്ഐബിഎൽ 0000367.

 

ജിനുവിന്റെ വിലാസം: ജിനു കെ. മാത്യു കുറുവത്താഴത്ത് വീട് കുറ്റപ്പുഴ ആർഎസ് പിഒ തിരുവല്ല 689111.

ഫോൺ: 9633344409. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com