ADVERTISEMENT

സുഖവും ദു:ഖവും കലർന്നതാണ് ജീവീതമെന്ന് എല്ലാവരും പറയും. പക്ഷേ ദു:ഖവും പ്രതിന്ധികളും മാത്രമായാൽ ഒരു കുടുംബം എങ്ങനെ മുന്നോട്ടുപോകും. അതും നിത്യവൃത്തിക്കുപോലും വകയില്ലാത്തവർ. കോവിഡ് ഇൗ വീട്ടിലേക്ക് പട്ടിണി കൊണ്ടുവന്നെങ്കിൽ  ലോക്ഡൗണിനൊപ്പം വിധി മറ്റൊന്നു കൂടി കാത്തുവച്ചിരുന്നു ബിന്ദുവിന്. കാൻസർ എന്ന മഹാവ്യാധി. ലോക്ഡൗൺ വന്നതോടെയാണ് ഡ്രൈവറായിരുന്ന ഭർത്താവ് ബൈജുവിന് ജോലി നഷ്ടപ്പെടുന്നത്. 

 

പത്താംക്ലാസിലും എട്ടാം ക്ലാസിലുമായി പഠിക്കുന്ന 2 പെൺമക്കൾ. ഇവരുടെ പഠനം നിലച്ചു. മൊബൈൽ ഫോൺ വാങ്ങി ഓൺലൈൻ ക്ലാസ് നടത്തണമെന്നുവന്നതോടെ പഠനം കുറച്ചുകഴിയട്ടെ എന്നു തീരുമാനിക്കാനെ ഇൗ കുടുംബത്തിന് കഴിയുമായിരുന്നുള്ളു. ഒരു സെന്റ് ഭൂമി പോലുമില്ലാത്തതിനാൽ 16 വർഷമായി വാടക വീടുകളിലാണ്. 6 മാസമായ വാടക  നൽകാത്തതിനാൽ ഉടനെ ഇറങ്ങേണ്ടിവന്ന അവസ്ഥയിലും നിൽക്കുമ്പോഴാണ്  ബിന്ദുവിന് തലചുറ്റൽ അനുഭവപ്പെട്ടതും പലപ്പോഴും തളർന്നു വീഴുന്നതുമായ സ്ഥിതിയുണ്ടായത്. ആശുപത്രിയിലെത്തി ആദ്യപരിശോധനയിൽ തന്നെ ഡോക്ടർമാരുടെ സംശയം ഒടുവിൽ 2 ദിവസം നീണ്ട പരിശോധന അവിടെയെത്തി നിന്നു. 

 

കാൻസർ. ബ്രെസ്റ്റ് കാൻസർ. വേദനയുണ്ടായിട്ടും പറയാതെ ഇരുന്നതെന്തെന്നും ഇതിപ്പോൾ കൂടിയ സ്ഥിതിയിലാണോ പറയുന്നത് എന്ന ഡോക്ടർമാരുടെ ചോദ്യത്തിന്. മക്കളുടെ പട്ടിണിയാണ് തന്റെ വേദനയെക്കാൾ വലുതെന്ന് കരുതി വേദന ഒതുക്കി വച്ച ഒരമ്മ. ബിന്ദുവിന്റെ മറുപടി നിറഞ്ഞൊഴുകുന്ന കണ്ണുകളായിരുന്നു. രോഗവും ജോലിയില്ലായ്മയുമൊക്കെ ഒരുമിച്ചെത്തിയപ്പോൾ തളർന്നുപോയി ഇവർ. ഇനി എങ്ങനെയൊന്നു പിടിച്ചു നിൽക്കും ചികിൽസിക്കും മരുന്നു വാങ്ങുന്നതെങ്ങനെ, മക്കളുടെ ആഹാരമെങ്ങനെ പഠനമെങ്ങനെ. അങ്ങനെ കൈമലർത്തിപോകുന്ന ഒരു പാട് ചോദ്യങ്ങൾ ഇൗ വീടിന്റെ വാതിൽപ്പുറത്തു നിന്നാൽ കേൾക്കാം. 

 

  ശരിയായി എന്തെങ്കിലും ചെയ്യണമെന്ന് ഒരു മനുഷ്യൻ വിചാരിച്ചാൽ ആദ്യം സഹായിക്കേണ്ടത് ഇങ്ങനെ ജീവിതം വഴിമുട്ടി , രോഗങ്ങളിൽ തകർന്നവരെയാണ്.  നല്ല മനസുകൾ തങ്ങളെയും സഹായിക്കുമെന്ന വിശ്വാസത്തിലുമാണീ കുടുംബം. അവസാനത്തെ വഴിയിലെത്തിനിൽക്കുന്ന ഇൗ കുടുംബത്തിന് ജീവീതത്തിന്റെ പുതുവഴി കാണിക്കാൻ നല്ല മനസുകൾക്കു സാധിക്കും. ദയ എന്നതാണ് ധർമ്മത്തിന്റെ അടിസ്ഥാനം.  ധർമ്മം തന്നെയാണ് മനുഷ്യനെ നിലനിർത്തുന്നതെന്നും പറഞ്ഞ് ജീവിച്ച ഒരു പാവം ഡ്രൈവറാണ് താനെന്നും തന്നെ സഹായിക്കാനും ദൈവം ആരെയെങ്കിലും അയയ്ക്കുമെന്ന് കാത്തിരിക്കുകയാണ് ബൈജു. 

ബിന്ദുവിന്റെ പേരിൽ നെയ്യാറ്റിൻകര യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

 

accont number 775002010001426
IFSC code UBIN0577502
Union Bank Of India
Neyyatinkara

ബിന്ദുവിന്റെ വിലാസം
ഉദിയൻമന്നാടി വീട്
തിരുപുറം പിഒ
നെയ്യാറ്റിൻകര
തിരുവനന്തപുരം
phone-9995451559

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com