ADVERTISEMENT

ഒരു യുവാവിന്റെ ജീവനു വേണ്ടി ഒരു നാട് ഒരു രൂപ ചലഞ്ചിന് അഭ്യർഥിക്കുകയാണ്. ഇങ്ങനെയൊരു നാട് അഭ്യർഥിക്കുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. അത്രയ്ക്ക് മനുഷ്യസ്നേഹിയായിരുന്നു  കൊട്ടാരക്കര കുളക്കട കിഴക്ക് തേവക്കാട്ട് കിഴക്കതിൽ മിഥുൻ രാജ് എന്ന 23 കാരൻ. മൂന്നാം വയസിൽ അമ്മ മരിച്ചു ബന്ധുവീട്ടിൽ നിന്നായിരുന്നു ഡിഗ്രിവരെ വിദ്യാഭ്യാസം. ജോലിയ്ക്കായി പിഎസ് സി പഠനങ്ങളിൽ മുഴുകിയപ്പോഴാണ് പതിവില്ലാതെ ഛർദി വില്ലനായി ഒരു ദിവസമെത്തിയത്. ശക്തമായ വയറുവേദനയും വന്നതോടെയാണ് ആശുപത്രിയിലെത്തിച്ചത്. 

 

അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക്. വ്യക്കയുടെ പ്രശ്നമാണെന്ന് കണ്ടെത്തിയപ്പോഴേക്കും വൈകിയിരുന്നു. വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്നു ഡോക്ടർമാർ നിർദേശിച്ചു.എറണാകുളത്ത് സ്വകര്യ ആശുപത്രിയിൽ പരിശോധനയിലും ഇതേയുള്ളു ജീവൻ രക്ഷിക്കാൻ മാർഗമെന്നു വിധിയെഴുതി. പിതാവ് തന്റെ വൃക്ക ദാനം ചെയ്യാമെന്ന് സമ്മതിച്ചു. മകനെ എങ്ങനെയും രക്ഷിക്കണം. പക്ഷേ 20 ലക്ഷരൂപയാണ് ചെലവ്. ഇതു ഇൗ കുടുംബം കൂട്ടിയാൽ കൂടുന്നതല്ല. ഇപ്പോൾ പരിശോധനകൾക്കു തന്നെ ചെലവായ തുക സഹൃദരായ നാട്ടുകാരുടെ സഹായമാണ്.

 

 ഇൗ കോവിഡ് കാലത്ത് ആ നാടു കൂട്ടിയാലും ഇത്തരമൊരു തുക കണ്ടെത്താനാകില്ല. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി കൺവീനറും ആർ. രാജേന്ദ്രൻപിള്ള ചെയർമാനും ടി. വിഷ്ണു ട്രഷററുമായി ഒരു കൂട്ടായ്മ മിഥുനുവേണ്ടി രൂപീകരിച്ചു. സാമുഹികമാധ്യമങ്ങൾ വഴിയും മറ്റും മിഥുനുവേണ്ടി ധനശേഖരണം നടത്തുകയാണിപ്പോൾ. 20 ലക്ഷം രൂപ ലഭിച്ചാലുടനെ തന്നെ ശസ്ത്രക്രീയ നടത്താനാകും. 

 

മിഥുന് ജീവിക്കണം. അതിന് ഇൗ നാടു ഒരുമിച്ച് നിൽക്കുമ്പോൾ നമ്മൾ ഒരു കൈ സഹായം നൽകിയാൽ കേവലം ഒരു നന്മ മാത്രമല്ല, ഒരു ജീവൻ നമ്മൾക്ക് തിരിച്ചുകൊടുക്കാനാകുന്ന മഹാപ്രവർത്തിയാകും. 

 

മിഥുന്റെ പേരിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ അക്കൗണ്ട് നമ്പർ 

 

ACTION COUNCIL FOR MIDHUN RAJ

KALAYAPURAM BRANCH

ACCOUNT NUMBER -13080100317517

IFSC -FDRL0001308

Kottarakara 

Kollam -dist 

 

Google Pay

9946053451

(midhun.M)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com