ADVERTISEMENT

കോട്ടയം∙ ജിക്കുവിനെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കേണ്ട കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഇനി ഒരാഴ്ച മാത്രം. കരൾ പകുത്ത് നൽകാൻ ആളും തയാർ. ഇതിനിടയിൽ ഇനി വിലങ്ങു തടിയായിയുള്ളത് 15 ലക്ഷത്തോളം രൂപ. പാറമ്പുഴ മുകളേൽ വീട്ടിൽ ജോസഫിന്റെയും മേരിക്കുട്ടിയുടെയും ഏകമകൻ ജിക്കു ജോസഫ് (31) ആണു കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്.

 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവൻ നിലനിർത്താൻ കരൾമാറ്റ ശസ്ത്രക്രിയ കാത്തുകഴിയുന്ന ജിക്കുവിന് സുമനസുകളിലാണ് പ്രതീക്ഷ. അവിവാഹിതനായ ഈ ചെറുപ്പക്കാരനെ ആറു വർഷം മുൻപു മഞ്ഞപ്പിത്തം ബാധിച്ചു. ഇതു ഭേദമായെങ്കിലും കരൾരോഗങ്ങൾ വിട്ടുമാറിയില്ല. കേറ്ററിങ് തൊഴിലാളിയായിരുന്ന ജിക്കുവിന് ഇതോടെ ജോലിക്കു പോകാൻ കഴിയാതായി. സ്വകാര്യ ബാറിൽ സപ്ലയർ ആയിരുന്ന പിതാവ് ജോസഫിനും ഇപ്പോൾ ജോലിയില്ല. മാതാവും കരൾ രോഗത്തിനു മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള ഈ കുടുംബം നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുകയാണ്.

 

സുഹൃത്തുകളും സുമനസുകളും ചേർന്ന് ശസ്ത്രക്രിയയ്ക്കായി അവരാലാകുന്ന തുക സംഘടിപ്പിച്ച് നൽകിയിട്ടുണ്ട്. ബാക്കി തുക കൂടി ഉടൻ കണ്ടെത്താനായാൽ കരൾ സ്വീകരിച്ച് ജിക്കു ജീവിതത്തിലേക്ക് മടക്കിയെത്തും. ഇതിനായി കോട്ടയം സെൻട്രൽ ജംക്‌ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജിക്കു ജോസഫിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0037053000027728, ഐഎഫ്എസ്‌ കോഡ്: എസ്ഐബിഎൽ 0000037. 

ഫോൺ: 7594999538, 7907759149

Google Pay Number: +91 9048261010

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com