മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടി മാതാവ്

Suma-Jacob
SHARE

പത്തനംതിട്ട∙ മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടി മാതാവ്. ചുരുളിക്കോട്, മുരുപ്പേൽ അന്നമ്മ ഐസക് ആണ് മകൾ സുമ ജേക്കബിന്റെ ചികിത്സയ്ക്ക് സഹായം തേടുന്നത്. ഹൃദ്രോഗിയായ മകളുടെ ചികിത്സ കഴിഞ്ഞ 14 വർഷമായി നടത്തി വരികയാണ്. ഒരു വാൽവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് സമാധാനത്തോടെ കഴിയുമ്പോഴാണ് മറ്റു രണ്ട് വാൽവുകൾ കൂടി തകരാറിലാകുന്നത്. ഇതു രണ്ടും മാറ്റി വയ്ക്കണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ഇപ്പോൾ തന്നെ  കടം വാങ്ങിയും മറ്റുമായി ലക്ഷക്കണക്കിനു രൂപ ചികിത്സയ്ക്ക് ചെലവായി. വീണ്ടും ശസ്ത്രക്രിയ നടത്താൻ എട്ട് ലക്ഷത്തിൽ പരം രൂപ ഇനിയും വേണം. പതിനൊന്നും ആറും വയസ്സുള്ള രണ്ട് കുട്ടികളുട‌െ അമ്മയായ സുമയുടെ ജീവൻ രക്ഷിക്കാൻ ഈ നിർധന കുടുംബത്തിനു മാർഗമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. സുമനസ്സുകൾ സഹായിച്ചാൽ ഈ കുടുംബത്തിന്റെ കണ്ണീരിന് അറുതിയാകും. 

ഫോൺ: 9645966828.

Account Details

അന്നമ്മ ഐസക്,

കാനറ ബാങ്ക് പത്തനംതിട്ട ശാഖ. 

അക്കൗണ്ട് നമ്പർ: 2318108055805.

ഐഎഫ്എസ്‌സി കോഡ്: CNRB0002318   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA