കോവിഡ് ഗൃഹനാഥനെ കൊണ്ടുപോയി, ഗൃഹനാഥയും ഏക മകളും വെന്റിലേറ്ററിൽ; സഹായം തേടുന്നു

SHARE

തിരുവനന്തപുരം∙ കോവിഡ് ഗൃഹനാഥനെ കൊണ്ടുപോയി. ഗൃഹനാഥയും ഏക മകളും വെറ്റിലേറ്ററിൽ മരണത്തോടു മല്ലടിക്കുന്നു. മകളുടെ എട്ടു ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മറ്റൊരു ആശുപത്രിയിൽ . ഒട്ടേറെ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച അശോകനെ ഒടുവിൽ കോവിഡ് ഒരു സവാരിക്കാരനെ പോലെ വന്നു  മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.  മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിൽ വെന്റിലേറ്ററിൽ കഴിയുന്ന മകൾ വിജിയുടെ ആന്തരിക അവയവങ്ങളിലെല്ലാം കോവിഡ് ബാധിച്ചുവെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.  

മരിച്ച അശോകന്റെ മകൻ വിപിനും ഓട്ടോറിക്ഷ തൊഴിലാളിയാണ്. രണ്ടര സെന്റിൽ കഴിയുന്ന കുടുംബത്തിന്റെ ആധാരം പണയപ്പെടുത്തിയാണ് വിജിയുടെ വിവാഹം നടത്തിയത്. കുടുംബം മുഴുവൻ ആശുപത്രിയിലായതോടെ സാമ്പത്തികമായും തകർന്നു. ആശുപത്രിയിൽ തുടരുന്ന അമ്മയുടെയും സഹോദരിയുടെയും ചിലവുകൾക്കായി ദിവസേന 5000 രൂപയ്ക്കടുത്ത് ചിലവ്. 

ഒരു വർഷം മുമ്പ് ലോക്ഡൗൺ കഴിഞ്ഞപ്പോൾ ഓട്ടോയുമായി റോഡിൽ ഇറങ്ങിയ അശോകൻ മനോര വാർത്തയിലും സ്ഥാനം പിടിച്ചിരുന്നു. അന്നു കണ്ടുമുട്ടുമ്പോൾ സവാരിക്കാരില്ലാത്തതിന്റെ പരിദേവനങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അന്ന് മനോരമയ്ക്കു വേണ്ടി സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാരെ സംഘടിപ്പിച്ച് ഫോട്ടോഗ്രാഫർക്ക് ഫോട്ടോ എടുക്കാൻ സൗകര്യമൊരുക്കിയത് അശോകനായിരുന്നു.  സി.പി.എം. വലിയവിള നോർത്ത് ശാഖം കമ്മിറ്റി അംഗവും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ വലിയവിള യൂണിറ്റ് പ്രസിഡന്റുമാണ്. വിജിയുടെയും അമ്മ ലില്ലിയുടെയും മരുന്നിനും മറ്റു ആശുപത്രി ചിലവുകൾക്കുമായി സഹായം തേടുന്നു.

അക്കൗണ്ട് വിവരങ്ങൾ

Vipin A

Ac No: 40654101049273

IFSC : KLGB 0040654

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA