ADVERTISEMENT

തൊടുപുഴ ∙ തലയിൽ ട്യൂമർ ബാധിച്ച വീട്ടമ്മ അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മുതലക്കോടം  കാക്കച്ചിറയിൽ പരേതനായ കെ.പി. ആഗസ്തി(ആന്റി )യുടെ ഭാര്യ  മോളി അഗസ്റ്റിൻ (57) ആണ് ചികിത്സാ സഹായം തേടുന്നത്. ശ്രീചിത്ര മെഡിക്കൽ  സെന്ററിൽ ഈ മാസം 28 നു അടിയന്തര  ശസ്ത്രക്രിയയ്ക്കു നിർദേശിച്ചിരിക്കുകയാണ്. മോളിക്കു ജീവിതത്തിലേക്കു തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. മോളിയുടെ ഭർത്താവിനു 2017 ൽ സ്ട്രോക്ക് വന്നു ശരീരം തളർന്നു പോയിരുന്നു. 

 

ചികിത്സയിലിരിക്കെ, മൂന്നു മാസം മുൻപ് ഇദ്ദേഹം മരിച്ചു. ഇവർക്ക്  മക്കളോ  സ്വന്തമായി  കിടപ്പാടമോ ഇല്ല. അവിവാഹിതയും  രോഗിയുമായ ഭർതൃ സഹോദരിയും  മോളിയുടെ ഒപ്പമാണ് കഴിയുന്നത്. കൂലിപ്പണിക്കാരനായ ഭർതൃ സഹോദര പുത്രന്റെ  സംരക്ഷണത്തിൽ  വാടക വീട്ടിൽ ആണ് ഇവരുടെ താമസം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ്.  ശസ്ത്രക്രിയയ്ക്കു  നാലുലക്ഷത്തോളം രൂപ വേണ്ടി വരും. ഈ  തുക കണ്ടെത്താൻ വാർഡ്  കൗൺസിലറുടെ  നേതൃത്വത്തിൽ  തൊടുപുഴ  മുനിസിപ്പൽ  ചെയർമാൻ  സനീഷ് ജോർജ്  രക്ഷാധികാരിയായി  ആക്ഷൻ കൗൺസിൽ രൂപികരിച്ചിട്ടുണ്ട്. കൗൺസിലർ ജെസി ജേക്കബിന്റെയും മോളിയുടെ ഭർതൃ സഹോദര പുത്രൻ മെൽബിൻ തോമസിന്റെയും പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മങ്ങാട്ടുകവല  ശാഖയിൽ ജോയിന്റ്  അക്കൗണ്ട് തുറന്നിട്ടുണ്ട്. 

 

അക്കൗണ്ട് നമ്പർ : 5111705759, ഐഎഫ്എസ്‌സി കോഡ്: സിബിഐഎൻ 0284108. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com