മോഹനൻ നമ്പൂതിരി കാത്തിരിക്കുന്നു, കരുണ വറ്റാത്തവരുടെ കൈത്താങ്ങ്

പി.എൻ.മോഹനൻ നമ്പൂതിരി.
SHARE

അരീപ്പറമ്പ് ∙ രോഗബാധയെ തുടർന്നു ദുരിതത്തിലായി മുൻ ക്ഷേത്ര പൂജാരി. പുളിക്കപ്പറമ്പിൽ പി.എൻ.മോഹനൻ നമ്പൂതിരിയാണ് (61) ചികിത്സാ ചെലവുൾപ്പെടെയുള്ള കാര്യങ്ങൾക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായിരുന്ന ഇദ്ദേഹത്തിനു 4 വർഷം മുൻപ് പുണെയിൽ വച്ചാണ് രോഗം ഉണ്ടായത്. അവിടെ ക്ഷേത്രത്തിൽ പൂജാരിയായി സേവനം ചെയ്യുന്നതിനിടെ തലച്ചോറിലെ ഞരമ്പു പൊട്ടി. പുണെയിലെ ചികിത്സ കഴിഞ്ഞു നാട്ടിൽ എത്തിച്ചും ചികിത്സ തുടർന്നെങ്കിലും ഇന്നും ശയ്യാവലംബിയാണ്.

ലക്ഷക്കണക്കിനു രൂപ ചികിത്സയ്ക്കായി വേണ്ടിവന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹകരണത്താലാണ് കാര്യങ്ങൾ ഇത്രയും കാലം മുന്നോട്ടു നീങ്ങിയത്. മരുന്നുകൾക്കും ചികിത്സാ ചെലവുകൾക്കുമായി ദിവസവും നല്ലൊരു തുക വേണം. ഇളയ മകളുടെ രോഗവും കുടുംബത്തിനെ വിഷമിപ്പിക്കുന്നു. ഇവരെ സഹായിക്കുന്നതിനായി നാട്ടുകാർ ചേർന്നു സാഹായനിധി രൂപീകരിക്കാൻ ആലോചനയുണ്ട്. കാനറ ബാങ്ക് മണർകാട് ശാഖയിലെ അക്കൗണ്ടിലേക്ക് സഹായങ്ങൾ അയയ്ക്കാം. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ പി.എൻ.മോഹനൻ നമ്പൂതിരി

∙ കാനറ ബാങ്ക്, മണർകാട് ശാഖ

∙ അക്കൗണ്ട് നമ്പർ– 0779101017243

∙ ഐഎഫ്എസ്‌സി – CNRB0000779

∙ (ഫോൺ– 82813 11921)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA