ഉപ്പയ്ക്കും ഉമ്മയ്ക്കും തിരിച്ചുകിട്ടുമോ ബേബിമറിയത്തിന്റെ പുഞ്ചിരി?

babymariam
SHARE

വർക്കല ∙ ഇളംപ്രായത്തിൽ മാരകരോഗം സ്വന്തം മകളെ ജീവിതത്തിൽ നിന്നു തന്നെ ഇല്ലാതാക്കുമെന്നു തോന്നിയാൽ നിങ്ങൾ എന്തു ചെയ്യും? സമ്പാദ്യമെല്ലാം അവൾക്കായി ചെലവിടും. എന്നിട്ടും തീരാത്ത രോഗദുരിത്തിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായതയുടെ പേരാണ് ഇപ്പോൾ വർക്കല വെട്ടൂർ ആശാൻമുക്ക് കാവിൽവീട്ടിൽ ഷമീൻ സെയിനുദ്ദീൻ.

മകളുടെ പേര് ബേബിമറിയം. പൂവുപോലെ ചിരിക്കൊന്നൊരു പെൺകുട്ടിയായിരുന്നു രണ്ടരവയസ്സുവരെ അവൾ. ആ സന്തോഷം പക്ഷേ, അധികം നീണ്ടില്ല. പിന്നീടിങ്ങോട്ട് എല്ലുനുറുങ്ങുന്ന വേദനയിൽ നീറുകയാണ് ഈ ആറു വയസ്സുകാരി. കണ്ടുനിൽക്കാൻ കഴിയാതെ മാറിനിന്നു കരയുന്നു അവളുടെ ഉപ്പ ഷമീനും ഉമ്മ ഷബ്നയും.

2017–ൽ വന്നൊരു ചെറിയ പനിയും ഛർദിയുമായിരുന്നു തുടക്കം. അടുത്തുള്ള ആശുപത്രിയിൽ കാണിച്ചു. രക്തപരിശോധനയിൽ അസ്വാഭാവികതകളുണ്ടായിരുന്നു. പ്ലേറ്റ്‍ലെറ്റ് കൗണ്ടിൽ അനിയന്ത്രിതമായ ഏറ്റക്കുറച്ചിലുകൾ. കുറച്ചുകൂടി വലിയൊരു ആശുപത്രിയിലെത്തി പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. അതൊരു തുടക്കമായിരുന്നു. ഇന്നുംതീരാത്ത ദുഖക്കടലിലേക്കുള്ള ഇവരുടെ യാത്രയുടെ തുടക്കം. തിരുവനന്തപുരത്തെ പ്രശസ്തമായ ആശുപത്രിയിൽ വച്ചാണ് ബേബിമറിയത്തിന് ഫാൻകോണി അനീമിയയെ തുടർന്നുണ്ടാകുന്ന പക്ഷാഘാതമാണ് (ആർടീരിയൽ സ്ട്രോക്) അസുഖമെന്ന് തിരിച്ചറി‍ഞ്ഞത്.

ഖത്തറിലെ ഒരു കമ്പനിയിൽ ടീബോയ് ആയി ജോലി ചെയ്തു വന്ന ഷമീൻ അവധിയെടുത്ത് നാട്ടിൽ വന്നു. അന്നുവരെയുള്ള സമ്പാദ്യവുമായി മകളെയും കൊണ്ട് പല ആശുപത്രികളിലേക്കു പോയി. ലക്ഷങ്ങൾ ചെലവുള്ള ചികിത്സകൾ നടത്തി. ഈ ചെറുപ്രായത്തിൽ എന്റെ കുഞ്ഞ് അറിയാത്ത വേദനകളില്ലെന്ന് കണ്ണുതുടച്ച് മകൾ ഷബ്ന പറയുന്നു. 3 ലക്ഷത്തോളം രൂപ കടമായി, കയ്യിലുണ്ടായിരുന്ന 15 ലക്ഷത്തിൽപരം രൂപ ചെലവിട്ടു. എന്നിട്ടും അവളുടെ വേദനയ്ക്കു കുറവുണ്ടായില്ല. കോവിഡുകാരണം വെല്ലൂർ ആശുപത്രിയിലേക്കുള്ള യാത്രയും മുടങ്ങി. 

ഹോമിയോപ്പതി ചികിത്സ ഇടയ്ക്കു നോക്കിയപ്പോൾ ആശ്വാസമുണ്ടായെങ്കിലും രോഗം കടുത്തതോടെ കോഴിക്കോട് ആസ്റ്റർ മിംമ്സിൽ ചികിത്സ തേടി. അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താതെ മകളെ തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും 3 മാസത്തെ തുടർചികിത്സയ്ക്കും മാത്രമായി പറഞ്ഞിരിക്കുന്നത് 30 ലക്ഷം രൂപ. മകളെ വേദനകൾക്കു വിട്ടുകൊടുത്ത് തിരികെ ജോലിക്കു പോകാനും ഷമീനു കഴിയുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ, ദൈവത്തോടെ പ്രാർഥിക്കാൻ മാത്രമേ ഈ കുടുംബത്തിന് ഇപ്പോൾ കഴിയുന്നുള്ളു.

വിലാസം

ഷമീൻ സെയ്നുദ്ദീൻ

കാവിൽ വീട്

ആശാൻമുക്ക്

വെട്ടൂർ പിഒ,

വർക്കല– 695312

ഫോൺ– 9072863254

ബാങ്ക് അക്കൗണ്ട് വിവരം

SHAMEEN S

അക്കൗണ്ട് നമ്പർ – 11290100421365

ഐഎഫ്എസ്‍സി– FDRL0001129

വർക്കല ബ്രാഞ്ച്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA