ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ പള്ളിവാതുക്കൽ വീട്ടിൽ പ്രതീക്ഷകളുടെ വാതിലുകൾ എല്ലാം അടഞ്ഞു. ഇരു വൃക്കകളും തകരാറിലായ സന്തോഷ്, പ്രമേഹ രോഗിയായ മകൻ, കാഴ്ച നഷ്ടപ്പെട്ട അമ്മ– പണി തീരാത്ത വീടിനുള്ളിൽ നിറയുന്നത് സങ്കടങ്ങൾ മാത്രം. വിഴിക്കിത്തോട് പള്ളിവാതുക്കൽ സന്തോഷ് (45) മേസ്തിരി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. 2018ൽ സന്തോഷിന് പിടിപെട്ട ചെറിയ പനിയോടെയാണു ഇവരുടെ ജീവിതത്തിൽ കരി നിഴൽ വീണത്.

 

രക്തത്തിന്റെ അളവ് കുറയുകയും വൃക്കരോഗം പിടിപെടുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ രോഗം കൂടിയതോടെ അബോധാവസ്ഥയിലായ അവസ്ഥയിൽ വരെയെത്തി. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. രണ്ട് മക്കളിൽ ഇളയ മകൻ അറാം ക്ലാസ് വിദ്യാർഥി അതുൽ മൂന്നു വർഷമായി പ്രമേഹ രോഗത്തിന് ചികിത്സയിലാണ്. 69 വയസ്സുള്ള അമ്മ സരോജിനി കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലിക്ക് പോകുന്നില്ല.

 

രോഗിയായ ഭർത്താവിനെയും മകനെയും അമ്മയെയും പരിചരിക്കണം എന്നതിനാൽ ഭാര്യ സിന്ധുജയ്ക്ക് ജോലിക്ക് പോകാനും കഴിയില്ല. പഞ്ചായത്തിൽനിന്നു വീട് ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. സുമേഷ് കുട്ടപ്പൻ പള്ളിവാതുക്കൽ എന്ന പേരിൽ കാത്തലിക് സിറിയൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.  

 

അക്കൗണ്ട് നമ്പർ : 0220 07113 84919 0001 ഐഎഫ്എസ്‌സി കോഡ് - സിഎസ്ബികെ 0000220. ഫോൺ: 9846571793

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com