ADVERTISEMENT

പാമ്പാടി ∙ രോഗത്തിന്റെ വിഷമതകളിൽ ചികിത്സ സഹായത്തിനു തുക പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെ വാടക വീട് കൂടി ഒഴിയണ്ട സാഹചര്യത്തിൽ ഒരു കുടുംബം. ആർഐടി എൻജിനീയറിങ് കോളജിനു സമീപം താമസിക്കുന്ന വാളിപ്ലക്കൽ ജിഷയാണ്( 40) 2 പെൺകുട്ടികളുമായി എങ്ങോട്ടു പോകണമെന്ന ചോദ്യചിഹ്നമായി നിൽക്കുന്നത്. 8 വർഷം മുൻപ് ജിഷയേയും പെൺകുട്ടികളെയും ഉപേക്ഷിച്ചു ഭർത്താവ് പോയി. തയ്യൽ ജോലി ചെയ്താണ് ജിഷ കുട്ടികളുമായി വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇതിനിടെ ഹൃദയത്തിൽ  സുഷിരം ബാധിച്ചു ജിഷ ചികത്സയിലായി. 

 

ലോക്ഡൗൺ മൂലം ജോലി ചെയ്തിരുന്ന തയ്യൽകട അടച്ചതോടെ ഇവരുടെ ആകെയുള്ള വരുമാന മാർഗവും അടഞ്ഞു.  മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുയാണ് ജിഷയ്ക്ക്.ഇതിനിടെയാണ് നിലവിൽ താമസിച്ചിരുന്ന വാടക വീട് ഒഴിയാൻ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്ലസ് വണ്ണിനും ഒൻപതിലുമാണ് ജിഷയുടെ പെൺകുട്ടികൾ പഠിക്കുന്നത്. ചികിത്സയും, മറ്റൊരു വീട് വാടകക്ക് കണ്ടെടുക്കുന്നതിനുള്ള തുകയും ഒന്നും ഇവരുടെ പക്കലില്ല. നാട്ടുകാരും മറ്റും സഹായിച്ചാണ് ഇതുവരെ മുന്നോട്ട് നീങ്ങിയത്. കാരുണ്യമതികളുടെ സഹായം  ലഭിച്ചാൽ ചികിത്സയും അനുബന്ധ കാര്യത്തിനും താൽക്കാലിക ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇവർ. 

 

ജിഷയുടെ മകൾ യാഫിയ ജോൺസന്റെ പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ മണർകാട് ശാഖയിൽ ഉള്ള അക്കൗണ്ടിൽ സഹായം അയക്കാം.

 

∙യാഫിയ ജോൺസൺ, 

കേരള ബാങ്ക് മണർകാട് ശാഖ.

അക്കൗണ്ട് നമ്പർ– 40592101014657, 

ഐഎഫ്എസ് സി കോഡ്– കെഎൽജിബി0040592.

ഫോൺ നമ്പർ–8129125024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com