മജ്ജ മാറ്റിവയ്ക്കാന്‍ 30 ലക്ഷം വേണം; കനിവ് കാത്ത് നിര്‍ധന ബാലന്‍

SHARE

കൊച്ചി∙ രക്താര്‍ബുദ്ദത്തെ തുടര്‍ന്ന് ജീവനുവേണ്ടി മല്ലടിച്ച് ചികിത്സയില്‍ കഴിയുന്ന നിര്‍ധന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പത്തനംതിട്ട ആഞ്ഞലിത്താനം പുത്തന്‍വീട്ടില്‍ സേവ്യറിന്റെ മകന്‍ 19 വയസുള്ള അനീഷ് പി.സേവ്യര്‍ ആണ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് 14000 താഴെയെത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണ് ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഏക പോംവഴി.

ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപയ്ക്ക് മുകളിലാകും. പക്ഷാഘാതമുണ്ടായി ഒരു വശം തളര്‍ന്ന് പോയ അച്ഛന്‍ സേവ്യര്‍ അഞ്ചു വര്‍ഷത്തിലേറെയായി ജോലിക്ക് പോകുന്നില്ല. ബംഗലൂരുവില്‍ ജോലി ചെയ്യുന്ന ജേഷ്ടന്റെ തുശ്ചമായ വരുമാനംകൊണ്ട് ചികിത്സ പോലും വേണ്ടവിധം നടത്താനാകാത്ത സഹാചര്യമാണ്.  

 അനീഷിന്റെ ജനനത്തോടെ അമ്മ മരിച്ചു. അമ്മയുടെ സഹോദരന്റെ സംരക്ഷണത്തിലാണ് പഠിച്ചതും വളര്‍ന്നതും. 2020 ല്‍ പ്ലസ്ടു പരിക്ഷയ്ക്ക് ഒരുങ്ങവേയാണ് രോഗം കണ്ടെത്തുന്നത്. ലക്ഷങ്ങള്‍ ചികിത്സയ്ക്കായി ചെലവാക്കി. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലായിരുന്നു ചികിത്സ. ആശുപത്രിയില്‍ പോകുന്ന ഘട്ടത്തിലൊക്കെ ഓരോ തവണയും ഒരുലക്ഷത്തിനടുത്ത് രൂപയാണ് ചികിത്സയ്ക്കായി വേണ്ടിവരുന്നത്. പണം തീര്‍ന്നതോടെ ചികിത്സ തുടരാനാകാത്ത അവസ്ഥയിലുമാണ് കുടുംബം. സുമനസുകളില്‍ നിന്നുള്ള സഹായം മാത്രമാണ് കുടുംബത്തിനുള്ള ഏക പ്രതീക്ഷ.

അഡ്രസ് - അനീഷ് പി. സേവ്യര്‍, പുത്തന്‍വീട്ടില്‍, ആഞ്ഞിലിത്താനം (പി.ഒ), തിരുവല്ല, പത്തനംതിട്ട.

അക്കൗണ്ട് വിവരങ്ങള്‍ - Mercy Shaji, Ac no 011300100142795, IFSC - DLXB0000113. (ധനലക്ഷിമി ബാങ്ക് തിരുവല്ല ശാഖ)

ഫോണ്‍ 9633517046, 9947592565.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.