അർബുദം ബാധിച്ച മൽസ്യതൊഴിലാളി ചികിത്സ സഹായം തേടുന്നു

francis
SHARE

കലവൂർ ∙ അർബുദം ബാധിച്ച മൽസ്യതൊഴിലാളി ചികിത്സ സഹായം തേടുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചാരങ്കാട്ട് ഫ്രാൻസീസ് മൈക്കിളാ(58)ണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടലിൽ മൽസ്യബന്ധനം നടത്തി ഉപജീവനം കഴിഞ്ഞിരുന്ന ഫ്രാൻസീസിന് രോഗം ബാധിച്ചതോടെ സാമ്പത്തിക ബാധ്യതയും ഏറി. 

ഭാര്യ അന്നമ്മയും മക്കളായ ക്രിസ്റ്റി, നിതിൻ, ജാക്വലിൻ എന്നിവരടങ്ങുന്നതാണ് കുടുംബം. പാൻക്രിയാസിലാണ് രോഗം ബാധിച്ചിരിക്കുന്നത്. ശസ്ത്രക്രിയകളും കീമോതെറാപ്പിയുമെല്ലാം ചികിത്സയുടെ ഭാഗമായി ആവശ്യമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബം വിഷമിക്കുകയാണ്. ചികിത്സ സഹായങ്ങൾ ഫ്രാൻസീസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം.

ബാങ്ക്– യൂണിയൻ ബാങ്ക്, ചെട്ടികാട് ശാഖ.

അക്കൗണ്ട് നമ്പർ–520191061877170.

ഐഎഫ്‌എസ്‌സി കോഡ്– UBIN0903906.

ഫോൺ: 8592807418.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.