വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നിർധനയായ വീട്ടമ്മ സഹായം തേടുന്നു

jaya-reji
SHARE

കടമ്പനാട്∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നിർധനയായ വീട്ടമ്മ സഹായം തേടുന്നു. കടമ്പനാട് ചെറ്റാനപ്പള്ളിൽ റെജി മാത്യുവിന്റെ ഭാര്യ ജയ റെജിയാണ് (44) ചികിത്സാ സഹായം തേടുന്നത്. കഴിഞ്ഞ ഏഴു വർഷമായി ചികിത്സയിലാണ്. ആറുമാസമായി ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ ബന്ധു വൃക്ക നൽകാൻ തയാറായതോടെയാണ് ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നത്. 

ഇതിനായി പത്തു ലക്ഷം രൂപയിലധികം ചെലവു വരും. ചായക്കട നടത്തി വരികയായിരുന്നു റെജി. കോവിഡ് കാരണം കച്ചവടം പ്രതിസന്ധിയിലായി. രണ്ടു മക്കൾ വിദ്യാർഥികളാണ്. സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. 

അക്കൗണ്ട് നമ്പർ.20400100059441. IFSC-FDRL0002040. ഫെഡറൽ ബാങ്ക്,  കടമ്പനാട് ശാഖ. ഫോൺ.6282137811 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.