ADVERTISEMENT

പാമ്പാടി ∙ ഗുരുതര  കിഡ്നി രോഗത്തെ തുടർന്നു ചികിത്സ ചിലവു കണ്ടെത്താനാകാതെ പെയിന്റർ തൊഴിലാളി ബുദ്ധിമുട്ടിൽ. പൂതകുഴി ചങ്ങാഴിപ്പറമ്പിൽ സി.പി.റെജിമോനാണ് കാരുണ്യമതികളുടെ കനിവ് കാക്കുന്നത്. മാസങ്ങളായി ചികിത്സയിലാണ് റെജിമോൻ. നിലവിൽ 2 കുത്തി വെയ്പ്പുകൾ മാസത്തിൽ എടുക്കണം. ഇതിനായി 15,000 രൂപ ചിലവു വരും. പെയിന്റിങ് തൊഴിലിൽ നിന്നു കിട്ടുന്ന വരുമാനമായിരുന്നു ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. 

 

ആകെ 5 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. ചികിത്സക്കു പണം കണ്ടെത്താൻ അടുത്തിടെ വരെ റെജിമോൻ പെയിന്റിങ് ജോലിക്കു പോയെങ്കിലും ഇപ്പോൾ തലകറക്കം പതിവായത് ബുദ്ധിമുട്ടു സൃഷ്ടിക്കുകയാണ്.ചുകിത്സ ചെലവിനു കാരുണ്യമതികളുടെ സഹായം ഉണ്ടായാൽ താൽക്കാലിക ആശ്വാസമാകുമെന്ന പ്രതീക്ഷി‍യിൽ കഴിയുകയാണ് കുടുംബം. 

 

എസ്ബിഐ പാമ്പാടി ടൗൺ ബ്രാഞ്ചിൽ റെജിമോന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ തുക അയക്കേണ്ടത്. 

 

റെജിമോൻ സിപി.

അക്കൗണ്ട് നമ്പർ– 39429229130 . 

എസ്ബിഐ പാമ്പാടിടൗൺ ബ്രാഞ്ച്. ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ–0070108. 

ഫോൺ–9744945840

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com