കണ്ണീരിലാണ്, കനിവേകുമോ? അടിയന്തര ശസ്ത്രക്രിയയ്ക്ക് 5 ലക്ഷം തേടി വീട്ടമ്മ

SHARE

ശാസ്താംകോട്ട ∙ 9 വർഷമായി അന്നനാളത്തിലെ ഹെർണിയ രോഗം കാരണം ദുരിതത്തിലാണ് ഈ വീട്ടമ്മ. ഇപ്പോൾ രോഗം കൂടുതൽ ഗുരുതരമായി, തൊണ്ടയിൽ പൊട്ടലുണ്ടായി. 5 ലക്ഷം രൂപ മുടക്കിയുള്ള താക്കോൽദ്വാര ശസ്ത്രക്രിയയാണ് ഏക പരിഹാരം. നിർധനകുടുംബാംഗമായ എസ്. കൃഷ്ണകുമാരി (42)യ്ക്ക് ഈ തുക സ്വപ്നം കാണാൻ പോലുമാകുന്നില്ല. 

പടിഞ്ഞാറെ കല്ലട കണത്താർകുന്നം കണ്ണങ്കര വീട്ടിൽ ജയകുമാറിന്റെ ഭാര്യയാണ്. കൂലിപ്പണിക്കാരനായ ജയകുമാറിന്റെ വരുമാനം നിത്യവൃത്തിക്കുപോലും തികയുന്നില്ല. അദ്ദേഹം ഉദരരോഗത്തിനു  ചികിത്സയിലുമാണ്.  സുമനസ്സുകളുടെ കരുണ മാത്രമാണ് ഏക പ്രതീക്ഷ. 

ഇന്ത്യൻ ബാങ്ക് ശാസ്താംകോട്ട ശാഖയിൽ എസ്. കൃഷ്ണകുമാരിയുടെ പേരിൽ 6960371015 എന്ന നമ്പറിൽ അക്കൗണ്ട് ഉണ്ട്. ഐഎഫ്എസ്‍സി: IDIB000S011 ഫോൺ: 7025710963.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA