രക്തത്തിൽ ഓക്സിജൻ, ഹിമോഗ്ലോബിൻ കുറയുന്നു, 4 വയസ്സുകാരി ചികിത്സാ സഹായം തേടുന്നു

kasargod-babaitha
SHARE

പെർള ∙ നിർധന കുടുംബത്തിലെ നാലുവയസ്സുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ഇഡിയടുക്ക വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന കൂലിത്തൊഴിലാളിയായ ഹരീഷ- സന്ധ്യാ സരസ്വതി ദമ്പതികളുടെ മകൾ ബബിതയാണ് സഹായം തേടുന്നത്. തലസീമിയ രോഗം ബാധിച്ചതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. രക്തത്തിൽ ഓക്സിജൻ, ഹിമോഗ്ലോബിൻ എന്നിവ കുറയുന്നതും വയറ് വീർത്ത് വരുന്നതും മൂലം കുട്ടിക്ക് അസ്വസ്ഥതയുണ്ടാകുന്നു. പഠിക്കാനോ കളിക്കാനോ ആകാത്ത സ്ഥിതിയാണ്. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വെല്ലൂർ മെഡിക്കൽ കോളജിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് 10 ലക്ഷം രൂപയാണ് ആവശ്യം.കൂലി വേല ചെയ്ത് ജീവിക്കുന്ന ഹരീഷയ്ക്ക് ഇതിനു തുക കണ്ടെത്താൻ വഴിയില്ല. പെർള  നവജീവന സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ് ബബിത. അമ്മ സന്ധ്യാ സരസ്വതിയുടെ പേരിലുള്ള കേരള ഗ്രാമീൺ ബാങ്ക് പെർള ബ്രാഞ്ചിലെ  അക്കൗണ്ടിലേക്ക് സഹായങ്ങൾ‌ അയക്കാം. അക്കൗണ്ട് നമ്പർ 40583100002586. ഐഎഫ്എസ് കോഡ് കെഎൽജിബി 0040583. ഫോൺ.9645197857

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA