ADVERTISEMENT

കോട്ടയം ∙ വൃക്ക രോഗത്തിന്റെ രൂപത്തിൽ എത്തിയ വിധി ആശയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 3 മാസം മുൻപ് വരെ തേയില തോട്ടത്തിൽ ആരോഗ്യത്തോടെ ജോലി ചെയ്തിരുന്ന ഇരട്ടയാർ, ശാന്തിഗ്രാം, അഴകന്തറ വടക്കേൽ, ജിൻസ്മോന്റെ ഭാര്യ ആശാ  പെട്ടന്നാണു അവശയായത്. മൂത്രത്തിൽ അണുബാധ ആയിട്ടായിരുന്നു തുടക്കം. പിന്നീട് നടത്തിയ പരിശോധനയിയിൽ വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നു കണ്ടെത്തി. 

 

ആദ്യം ഒരു വൃക്കയും പിന്നീട് 2 വൃക്കയും തകരാറിലായി. ഇപ്പോൾ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. മുന്നോട്ടു ജീവിക്കണമെങ്കിൽ ഉടൻ വൃക്കമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ഭർത്താവ് ജിൻസ്മോൻ വൃക്ക നൽകാൻ തയാറായി മുന്നോട്ടുവന്നു. എന്നാൽ ഇത് സ്വീകരിക്കാൻ പറ്റുമോ എന്നുള്ള പരിശോധനകൾ ഇപ്പോൾ ആരംഭിച്ചു. ഇതുവരെ എൺപതിനായിരത്തിലധികം രൂപ ചെലവായി. ശസ്ത്രക്രിയ, തുടർ ചികിത്സകൾക്കും 4 ലക്ഷം രൂപയിലധികമാണ് ചെലവ്. 

 

കൂലിപ്പണിക്കാരനാണ് ജിൻസ്മോന്റെ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ തീർന്നു. ഇനിയും മുന്നോട്ടു ചികിത്സിക്കണമെങ്കിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെങ്കിലും സുമനസ്സുകളുടെ സഹായം ഇവർക്കുവേണം.

 

അക്കൗണ്ട് വിവരങ്ങൾ:

പേര്: ജിൻസ്മോൻ ഏബ്രഹാം.

ബാങ്ക്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കട്ടപ്പന ശാഖ.

അക്കൗണ്ട് നമ്പർ: 352802010033328

IFSC CODE : UBINO535281

ഫോൺ: 9947856715

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com