കരള്‍ മാറ്റിവയ്ക്കണം; ജീവിതം വഴിമുട്ടി യുവാവ് സഹായം തേടുന്നു

SHARE

ചുള്ളിയോട്∙ ലിവര്‍ സിറോസിസ് ബാധിച്ച് ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ജീവിതം വഴിമുട്ടിയ യുവാവ് സഹായം തേടുന്നു. എരുമാട് പനംചിറ പരേതനായ ജോയി പാറക്കാട്ടിന്റെ മകന്‍ ഷൈനോജ് (32) ആണ് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ആറുമാസത്തോളമായി ചികിത്സ ആരംഭിച്ചിട്ട്.  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍നിന്നാണ് ചികിത്സ തേടുന്നത്. ഇതിനകം തന്നെ ചികിത്സക്കായി ലക്ഷങ്ങള്‍ മുടക്കി. രോഗം ഗുരുതരമായതോടെ കരള്‍ മാറ്റിവയ്ക്കുകയല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മാര്‍ഗമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപയിലധികം ആവശ്യമാണ്. ഇത്രയും വലിയ തുക കണ്ടെത്താന്‍ ഈ കുടുംബത്തിന് സാധിക്കില്ല. കൃഷിയില്‍നിന്നുള്ള തുച്ഛമായ വരുമാനംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. ഭാര്യയും മൂന്നര വയസ്സുള്ള പെണ്‍കുട്ടിയുമടങ്ങുന്നതാണ് ഷൈനോജിന്റെ കുടുംബം. ചികിത്സക്കായി വന്‍തുക കണ്ടെത്താന്‍ സാധിക്കാതെ വിഷമിക്കുകയാണ് തൊഴില്‍ രഹിതയായ ഭാര്യ അഞ്ജുവും ബന്ധുക്കളും. ഇതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പണം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്.  

ഭാര്യ അഞ്ജുവിന്റെ പേരില്‍ ചുള്ളിയോട് ഇസാഫ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചു.

പേര്: അഞ്ജു ജോർജ്

അക്കൗണ്ട് നമ്പര്‍: 502 100 061 669 18

ഐഎഫ്എസ്‌സി കോഡ്: ESMF0001624

ഗൂഗില്‍ പേ/ ഫോണ്‍ പേ/ പേടിഎം നമ്പര്‍: 915 935 3871

മൊബൈല്‍ നമ്പര്‍: 9443898058, 9442066956

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS