സുഹൃത്തിനെ സഹായിക്കാൻ കരൾ പകുത്തുനൽകി; രഞ്ജുവിന്റെ ജീവിതം ദുരിതക്കയത്തിൽ

SHARE

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരൾ പകുത്ത് നൽകിയ യുവാവ് ദുരിതക്കയത്തിൽ. ചികിത്സയുടെ ഭാഗമായി ഇടപ്പള്ളി മാമംഗലത്ത് വാടകവീട്ടിൽ കഴിയുന്ന തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി രഞ്ജു(42)വാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്.

വിദേശത്ത് ജോലിയുണ്ടായിരുന്ന രഞ്ജു അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സുഹൃത്ത് അച്ഛന്റെ ആരോഗ്യനില അപകടത്തിലാണെന്നും സാഹായിക്കണമെന്നും അഭ്യർഥിച്ചത്. രക്തഗ്രൂപ്പ് യോജിക്കുന്നതായതിനാൽ കരൾ പകുത്ത് നൽകാൻ തയ്യാറായി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ പക്ഷാഘാതം ബാധിച്ച് രഞ്ജുവിന്റെ ജീവിതം കിടക്കയിലായി.

ഒരു വർഷത്തിലധികമായി ചികിത്സയിലുള്ള ഇദ്ദേഹത്തിന് ഇതിനോടകം 15 ലക്ഷത്തോളം രൂപ ചെലവായി. ആദ്യ ആശുപത്രി ബില്ല് സുഹൃത്ത് അടച്ചെങ്കിലും പിന്നീട് ഫോൺപോലും എടുക്കാത്ത സ്ഥിതിയായി. വളഞ്ഞുപോയ കൈകൾ നേരെയാക്കാൻ അടിയന്തര അസ്ഥിമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതിന് 10 ലക്ഷം രൂപ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. 

രഞ്ജുവിനെ സഹായിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്

അക്കൗണ്ട് നമ്പർ: 0114053000109508

IFSC: SIBL0000114

ഫോൺ: 7012189860

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS