പിച്ചവച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടു ശസ്ത്രക്രിയ; സുമനസ്സുകളുടെ സഹായം തേടുന്നു

darshith
SHARE

തൊടുപുഴ ∙ ദർഷിത്തിനു വെറും രണ്ടര വയസ്സു മാത്രമാണ് പ്രായം. പിച്ചവച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടു ശസ്ത്രക്രിയയ്ക്കു  വിധേയനായി ഈ കുരുന്ന്. ഇനിയും വർഷങ്ങളോളം ചികിത്സ തുടരണം. അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ... ദേവരുപാറ സ്രായിപ്പിള്ളിൽ സഞ്ജയിന്റെയും  ആരതിയുടെയും മകനാണ് ദർഷിത്. ജന്മനാ മുതൽ കുഞ്ഞിന്റെ വൻകുടൽ ചെറിയ ട്യൂബ്  പോലെയും ചെറുകുടൽ വീർത്തും നിൽക്കുന്ന അവസ്ഥയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിത്സ. 

ഇതിനോടകം 15 ലക്ഷം രൂപ ചെലവായതായി പിതാവ് സഞ്ജയ് പറഞ്ഞു. ഒരു മാസം മരുന്നിനും ചികിത്സയ്ക്കുമായി അൻപതിനായിരത്തോളം രൂപ ചെലവു വരും. 6 വയസ്സുവരെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പക്ഷേ, തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതു ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. സഞ്ജയിനു കൂലിപ്പണിയാണ്. പന്നിമറ്റത്ത് വാടകയ്ക്കാണ് താമസം. മറ്റു വരുമാനമാർഗങ്ങളൊന്നുമില്ല. ഇപ്പോൾത്തന്നെ വലിയൊരു തുക കടവുമുണ്ട്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

സഞ്ജയ്ന്റെ  പേരിൽ ഫെഡറൽ ബാങ്ക് മാനന്തവാടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ: 14420100190002. ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആർഎൽ 0001442. ഫോൺ: 7561830031

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA