കാൻസർ ബാധിതനായി പിഞ്ചു കുഞ്ഞ്; സങ്കടക്കടലിലായി മാതാപിതാക്കൾ

neelakandan
SHARE

കൊച്ചി∙ ഒന്നര വർഷം മുമ്പ് പനിയും ക്ഷീണവും ബാധിച്ച മകൻ നീലകണ്ഠനുമായി(3) ആശുപത്രിയിലേയ്ക്കു പോകുമ്പോൾ മുന്നിൽ താണ്ടാനുള്ളത് ഇത്രവലിയ സങ്കടക്കടലായിരിക്കുമെന്ന് പിതാവ് ആലുവ, കോട്ടായി, കൂലിക്കാടൻ വീട്ടിൽ പ്രദീപും അമ്മ റാണിയും കരുതിയില്ല. പരിശോധനകൾക്കു ശേഷം ഡോക്ടർമാർ ലുക്കീമിയ സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി ആദ്യഘട്ടം ഫലം കണ്ടു. രോഗം പാടേ മാറിയെന്ന് ഉറപ്പിച്ചു. തുടർ പരിശോധനകൾ തുടരുന്നതിനിടെ വീണ്ടും തലച്ചോറിലേയ്ക്ക് കാൻസർ പടർന്നത് കാര്യങ്ങളെ മാറ്റിമറിച്ചു.

എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ഡോ. ഗംഗാധരന്റെ ചികിത്സയിലാണ് നീലകണ്ഠനിപ്പോൾ. ചെലവുകൾ താങ്ങാനാവാതെ മറ്റ് പല ഡോക്ടർമാരിൽ നിന്നും നിർദേശങ്ങൾ തേടിയപ്പോൾ അവരും ഡോ. ഗംഗാധരനെ തന്നെ കാണിക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഏതാനും ആഴ്ചകളായി ആശുപത്രിയിൽ അഡ്മിറ്റാണ്. രക്തത്തിൽ ലുക്കീമിയയുടെ ലക്ഷണങ്ങൾ പടർന്നിട്ടില്ലാത്തതു മാത്രമാണ് ആശ്വാസം. ചികിത്സയിൽ ഇരിക്കെ സിഎസ്എഫ് പോസിറ്റീവ് ആയി വീണ്ടും ട്രീറ്റ്മെന്റ് ഉയർന്ന ഡോസ് ആയി പുനരാരംഭിക്കുകയായിരുന്നു. അതിനോടൊപ്പം തന്നെ റേഡിയേഷൻ കൂടി വേണ്ടി വരും എന്ന് ഡോക്ടർമാർ പറയുന്നു. 10 ലക്ഷം രൂപയോളം ചെലവു വരുന്നതാണ് ചികിത്സ.

ആദ്യ ചികിത്സയോടെ തന്നെ സാമ്പത്തികമായി തകർന്നെങ്കിലും ആരുടെയും സഹായം തേടിയിരുന്നില്ല. വീണ്ടും ആശുപത്രിയിൽ ആയതോടെ ആരെങ്കിലും സാമ്പത്തികമായി സഹായിക്കാതെ മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടുംബം. നേരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന റാണി മുഴുവൻ സമയവും മകന്റെ ചികിത്സയ്ക്കു വേണ്ടതിനാൽ ജോലിക്കു പോകുന്നില്ല. ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറാണ് ഭർത്താവ് പ്രദീപ്. ഇവരെ സാമ്പത്തികമായി സഹായിക്കാൻ സാധിക്കുന്നവർ മുന്നോട്ടു വരണമെന്നാണ് അഭ്യർഥന. കുഞ്ഞിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:Rani Dhanakumar( Mother)

∙ Federal Bank, Branch- Girinagar, Kadavanthra
∙ Account Number- 10580100295665
∙ IFSC Code- FDRL0001058
∙ Google Pay : Rani Dhanakumar 9947347107

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS