ADVERTISEMENT

നെടുങ്കണ്ടം ∙ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നു, തൊട്ടടുത്ത് ജീവിതത്തിലേക്ക് മടങ്ങാ‍ൻ കൊതിച്ച് ഈശപ്പനും. തുടർ ചികിത്സയ്ക്കു പണമില്ലാതെ ബുദ്ധിമുട്ടിലാണ് ഈശപ്പന്റെ നിർധന കുടുംബം. നെടുങ്കണ്ടം പടപുരയ്ക്കൽ ഇഗ്നേഷ്യസ് (ഈശപ്പൻ 60) ആണ് സ്ട്രോക്കുണ്ടായ ഒരു ഭാഗം തളർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 14 ദിവസമായി ഇഗ്നേഷ്യസിന്റെ തലയോട്ടിയുടെ ഒരു ഭാഗം ഫ്രീസറിലാണ്. നെടുങ്കണ്ടത്ത് ഡ്രൈവിങ് സ്കൂളിൽ വിദ്യാർഥികളെ പഠിപ്പിച്ചാണ് ഇഗ്നേഷ്യസ് കുടുംബം പുലർത്തിയിരുന്നത്. ജോലിക്കിടെ സമീപകാലത്ത് ഇഗ്നേഷ്യസിന് ഹൃദയാഘാതമുണ്ടായി.

തുടർന്ന് വിവിധ ആശുപത്രികളിലായി തുടർ ചികിത്സ ചെയ്യുകയും ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം സ്ട്രോക്ക് വരികയും തലയിൽ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ചികിത്സയുടെ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം എടുത്ത് മാറ്റി ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇഗ്നേഷ്യസിന്റെ ശരീരത്തിന്റെ ഇടതുഭാഗം പൂർണമായും തളർന്നു. ചികിത്സയ്ക്കായി ഇതുവരെ 7 ലക്ഷം രൂപ ചെലവായി 10 ലക്ഷം രൂപയോളം ഇനിയും വേണ്ടിവരും.

ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയുടെ ഭാഗം തിരികെ തലയോട്ടിയിൽ ഘടിപ്പിക്കണം. സ്ട്രോക്കുണ്ടായ ശേഷം ഇഗ്നേഷ്യസ് വെന്റിലേറ്ററിലാണ്. സ്വന്തമായി വീടില്ല. സാഹചര്യം മനസ്സിലാക്കിയ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്. മറ്റ് വരുമാനമാർഗം ഇല്ലാതായതും കുടുംബത്തിന് തിരിച്ചടിയായി. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിൽ നെടുങ്കണ്ടം യൂണിയൻ ബാങ്കിൽ‌ ഇഗ്നേഷ്യസിന്റെ ഭാര്യ ഷേർളിയുടെ പേരിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ 455102010018603, ഐഎഫ്എസ് കോഡ് യുബിഐഎൻ 0545511, ഫോൺ 9446825305.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com