ADVERTISEMENT

കോട്ടയം ∙ പനച്ചിക്കാട് കുഴിമറ്റം വെള്ളൂത്തുരുത്തി കുമ്മൻകുഴിയിൽ ആർ.എസ്. സജീവ് (48) കഴിഞ്ഞ 6 വർഷമായി വൃക്കരോഗത്തിനു ചികിത്സയിലാണ്. 2 വൃക്കകളും തകരാറിലാണ്. ആഴ്ചയിൽ 3 ഡയാലിസിസ് നടത്തുന്നുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് ഇവരുടേത്. ഭാര്യയും 2 കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഗൃഹനാഥന്റെ ചികിത്സാ ചെലവ് കൂടി ആയതോടെ വളരെയധികം കഷ്ടപ്പാടിലാണ് ഇവർ. 

 

വൃക്ക മാറ്റിവയ്ക്കുകയാണ് ഇനിയുള്ള മാർഗമെന്നു ഡോക്ടർമാർ നിർദേശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡിസംബർ 9നാണ് ശസ്ത്രക്രിയ. സജീവ് കൂലി പണി ചെയ്താണ് കുടുംബചെലവിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. അസുഖം വന്നതോടെ പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. 6 വർഷമായി ചികിത്സയ്ക്ക് വലിയൊരു തുക ചെലവായി. 5 സെന്റ് സ്ഥലവും വീടും പണയത്തിലാണ്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തിലാണ് ഇതുവരെ കഴിഞ്ഞിരുന്നത്.

 

വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് ഭീമമായ ചെലവാണ് വേണ്ടി വരുന്നത്. 22 ലക്ഷം രൂപ ആശുപത്രിയിൽ മുൻകൂറായി അടയ്ക്കണം. കൂടാതെ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് സ്വന്തം ചെലവിൽ ഏറെനാൾ ആശുപത്രിക്കു സമീപം താമസിക്കണം. മരുന്നിനും വലിയ തുക ആഴ്ചകൾ തോറും വേണം. കൂടാതെ നിത്യചെലവിനുള്ള പണവും കണ്ടെത്തണം. പഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളും സഹായിക്കാൻ സമിതി രൂപീകരിച്ചു. 

 

എന്നാൽ കോവിഡ് നിയന്ത്രണം ഉള്ളതിനാൽ വ്യാപകമായ രീതിയിൽ ആൾക്കാരെ കണ്ട് പണം സമാഹരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇവരും. ഇനിയും സന്മനസ്സുള്ളവരുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഈ കുടുംബത്തിനു മുന്നോട്ടു പോകാൻ കഴിയു. സാമ്പത്തിക സഹായം പ്രതീക്ഷിച്ച് എസ്ബിഐ കഞ്ഞിക്കുഴി ശാഖയിൽ സജീവിന്റെയും ഭാര്യ ശാലിനിയുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി.

 

∙ ബാങ്ക് അക്കൗണ്ട് വിശദ വിവരങ്ങൾ:

ബാങ്ക്: എസ്ബിഐ. ശാഖ: കഞ്ഞിക്കുഴി. അക്കൗണ്ട് നമ്പർ: 67381092036. പേര്: SAJEEV R.S. AND -OR- SALINI SAJEEV., IFS Code:SBIN0070222 ഫോൺ: 9744217760; 9605376738.

 

∙ മേൽവിലാസം : 

ആർ.എസ്. സജീവ്,

കുമ്മൻകുഴിയിൽ,

വെള്ളൂത്തുരുത്തി,

കുഴിമറ്റം (പി.ഒ), പനച്ചിക്കാട്,

കോട്ടയം.പിൻ: 686533.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com