ADVERTISEMENT

‘ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും ഇനി നല്ലവരായ മനുഷ്യരിലാണ്’. കടുത്ത വൃക്ക രോഗം മൂലം വലയുന്ന പ്രവാസിയായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. കൊല്ലം മനയിൽകുളങ്ങര പ്രണാവത്തിൽ ഷാജി (53) ആണു കഴിഞ്ഞ 3 വർഷമായി വൃക്ക രോഗത്തിനു ചികിത്സയിലാണ്. വിവാഹത്തിനുശേഷം മക്കൾ ഇല്ലായിരുന്ന ഷാജിക്കും ഭാര്യയ്ക്കും 20 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഒരു മകൾ പിറന്നത്. 

 

ഇനിയുള്ള ജീവിതം തന്റെ പൊന്നുമോളുടെ കൂടെ ജീവിക്കാനാണു പ്രവാസ ജീവിതം അവസാനിപ്പിച്ചു ഷാജി നാട്ടിൽ എത്തിയത്. കുഞ്ഞിനും കുടുംബത്തിനുമായി സമ്പാദിച്ചതെല്ലും ചികിത്സയ്ക്കായി ചെലവഴിച്ചു. ഇനി നല്ലവരായ ആളുകൾ സഹായിച്ചാൽ മാത്രമേ ഈ കുടുംബത്തിനു മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.

 

ഇതുവരെ ഡയാലിസിസ് ചെയ്തതാണു ജീവൻ നിലനിർത്തിയത്. എന്നാൽ, അടിയന്തരമായി വൃക്ക മാറ്റി വയ്ക്കണമെന്നു ഡോക്ടർമാർ പറഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിലാണ് ഈ കുടുംബം. ഭർത്താവിനു രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ ജോലി ഉപേക്ഷിച്ച് അദ്ദേഹത്തെ ശുശ്രൂഷിക്കുകയാണ്. വീട് വയ്ക്കുന്നതിനായി എടുത്ത ലോണിന്റെ ബാക്കി 6.5 ലക്ഷത്തോളം രൂപയും ചികിത്സയ്ക്കായി ചെലവഴിച്ച തുകയുടെ കടങ്ങളും മാത്രമാണ് ഇനി മിച്ചം. വൃക്ക മാറ്റി വയ്ക്കുന്നതിനും ചികിത്സയ്ക്കുമായി 35 ലക്ഷത്തോളം രൂപ ഇനിയും ഇവർ കണ്ടെത്തണം. 

 

നല്ലവരായ ആളുകൾ ഒന്ന് മനസ്സ് വച്ചാൽ ഈ തുക കണ്ടെത്താം. ഷാജിയുടെ ഭാര്യ ബീനയുടെ പേരിൽ കൊല്ലം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ – 10190100247995. ഐഎഫ്എസ്‌സി കോഡ് – FDRL0001019. 7994142007 (ഗൂഗിൾ പേ). 9497889611.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com