ദുരിതക്കയത്തിൽ നിന്ന് കരകയറാൻ സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

SHARE

ദുരിതക്കയത്തിൽ നിന്ന് കരകയറാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുഴിമറ്റം കുമ്മൻകുഴി ആർ.എസ്.സജീവിന്റെ (48) കുടുംബം. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് 6 വർഷമായി ചികിത്സയിലാണ് സജീവ്. അവസ്ഥ മോശമായതിനാൽ വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഇനി പോംവഴി എന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് സജീവിന്റെ കുടുംബം. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപയാണ് വേണ്ടത്. 

ഭാര്യ ശാലിനിയും സ്കൂൾ വിദ്യാർഥികളായി 2 മക്കളും ശാലിനിയുടെ അമ്മയും അടങ്ങുന്നതാണ് സജീവിന്റെ കുടുംബം. കോട്ടയം ജില്ലയിൽ പനച്ചിക്കാട് പഞ്ചായത്ത് 10–ാം വാർഡിലാണ് ഇവർ താമസിക്കുന്നത്. കൂലിപ്പണിക്കാരൻ ആയിരുന്ന സജീവ് രോഗാവസ്ഥയിൽ ആയതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇവർ കഴിഞ്ഞു പോരുന്നത്.

വൃക്ക തകരാറിൽ ആയതിനാൽ ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തുന്നുണ്ട്. മരുന്നുകളും യാത്രാച്ചിലവുകളും ഉൾപ്പെടെ ഭീമമായ തുക ചികിത്സയ്ക്ക് ആവശ്യമാണ്. പലരിൽ നിന്നും കടം വാങ്ങിയും ആകെ സമ്പാദ്യമായ 5 സെന്റ് ഭൂമി പണയപ്പെടുത്തിയുമാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തിയത്. എന്നാൽ മുൻപോട്ടുള്ള ചികിത്സയ്ക്ക് എന്തു ചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമാനമായ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കുന്നതിനാണ് നടത്തിയ ധനസമാഹരണത്തിൽ നിന്ന് 10 ലക്ഷം രൂപ സജീവിന്റെ ശസ്ത്രക്രിയയ്ക്കായി നൽകാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ തുക കൊണ്ടുമാത്രം ചികിത്സ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. 

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം അവസാനം അഡ്മിറ്റ് ആകാനാണ് നിർദേശിച്ചിരിക്കുന്നത്. അടുത്ത മാസം 9ന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി സംബന്ധമായ മറ്റ് നടപടികൾ പൂർത്തിയായെങ്കിലും ചികിത്സയ്ക്കുള്ള പണം ഇനിയും കണ്ടെത്താൻ കഴിയാത്തതിന്റെ ആശങ്കയിലും പ്രയാസത്തിലുമാണ് സജീവിന്റെ കുടുംബം. സുമനസ്സുകൾ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. 

സജീവിന്റെ അക്കൗണ്ട് വിവരങ്ങൾ 

ആർ.എസ്.സജീവ്

അക്കൗണ്ട് നമ്പർ : 67381092036

ഐഎഫ്എസ്​സി കോഡ് : SBIN0070222

എസ്ബിഐ കഞ്ഞിക്കുഴി ബ്രാഞ്ച്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA