ജീവിതത്തിന്റെ കാൻവാസിനു മങ്ങലേൽപ്പിക്കാൻ രക്താർബുദം; പോരാടാൻ അഭിജിത്തിനു വേണം കാരുണ്യം

abhijith-thiruvalla
SHARE

തിരുവല്ല ∙ ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്കായി ചായം ചാലിക്കാനുള്ള പ്രതിഭയും പ്രതീക്ഷയും ഇനിയും ബാക്കിയാണ് അഭിജിത്തിന്റെ മനസ്സിൽ. ചിത്രരചനയിൽ ആശ്വാസം കണ്ടെത്തുമ്പോഴും അഭിജിത്തിന്റെ ശരീരത്തിൽ പടർന്നുകയറി ആധിപത്യം സ്ഥാപിക്കാനുള്ള ശ്രത്തിലാണ് രക്താർബുദം. ജീവിതത്തിന്റെ കാൻവാസിനു മങ്ങലേൽപ്പിക്കാൻ എത്തിയ രോഗത്തോടു തളരാതെ അഭിജിത് പോരാട്ടത്തിലും. ചിത്രരചനയിലും ക്ലേ മോഡലിങിലും സംസ്ഥാന തലത്തിൽ വരെ കഴിവുതെളിയിച്ച വിദ്യാർഥിയാണ്  രക്താർബുദ രോഗത്തെ തുടർന്ന് ചികിത്സയ്ക്ക് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. 

 തിരുവല്ല നഗരസഭയിലെ ചുമത്ര നാലാം വാർഡിൽ താമസിക്കുന്ന പനവിളാകം വീട്ടിൽ ഡി. സുരേന്ദ്രന്റെയും ശ്രീകലയുടെയും മകൻ അഭിജിത് സുരേന്ദ്രൻ (19) രണ്ടു വർഷം മുൻപ് ഫുട്ബോൾ കളിക്കിടെ തലവേദന വന്നതിനെ തുടർന്നാണ്  തിരുവനന്തപുരം റീജനൽ കാൻസർ ‍സെന്ററിൽ  വിദഗ്ധ പരിശോധനയ്ക്കെത്തിയത്. അവിടെ രോഗം സ്ഥിരീകരിച്ചു. പല ചികിത്സകൾക്കു വിധേയനായി. ഓരോ തവണയും തിരുവനപുരത്തേക്കുള്ള യാത്ര തന്നെ വെല്ലുവിളിയായി.  മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാമെന്നാണ് ആർസിസിയിലെ ഡോക്ടർമാർ പറയുന്നത്. ഇതിൽ പ്രതീക്ഷ അർപ്പിച്ച് അതിനുള്ള ശ്രമത്തിലാണ് സുരേന്ദ്രനും കുടുംബവും. സഹോദരൻ ആദർശിന്റെ ശരീര കോശത്തിൽ നിന്ന് ഇത് എടുക്കാമെന്ന് ആർസിസി അസിസ്റ്റന്റ് പ്രഫസർ ഡോ. എം.ടി സുഗീത് പറഞ്ഞു.

ഇതിന് ഏകദേശം 20 ലക്ഷം രൂപ കുറഞ്ഞത് ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ഇതുവയുള്ള ചികിത്സയ്ക്ക് നാട്ടുകാരുടെയും അയൽക്കാരുടെയും ജനപ്രതിനിധികളുടെയും വിവിധ മത–സാമൂഹിക സംഘടനകളുടെയും മറ്റും സഹായത്താലാണ് ഈ നിർധന കുടുംബം പണം കണ്ടെത്തിയത്. ഒന്നേകാൽ സെന്റ് സ്ഥലവും ചെറിയ കൂരയും മാത്രമുള്ള കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. രോഗത്തെ തുടർന്നു രണ്ടു വർഷമായി പഠനവും നടക്കുന്നില്ല.

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി  തിരുവല്ല നഗരസഭാ നാലാം വാർഡ് കൗൺസിലർ തോമസ് വഞ്ചിപ്പാലത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്  ജനകീയ സമിതി രൂപീകരിച്ച് തുക സമാഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറ്റപ്പുഴ ശാഖയിൽ ഇതിനായി പിതാവ് ഡി. സുരേന്ദ്രന്റെയും കൗൺസിലർ തോമസ് ജേക്കബിന്റെയും പേരിൽ പുതിയ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 40558256744. ഐഎഫ്എസ് സി കോഡ്: എസ്ബിഐഎൻ 0070309. സുരേന്ദ്രന്റെ ഫോൺ: 9544889035. ജേക്കബ് വഞ്ചിപ്പാലം: 9847250003.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA