2 വയസിനിടെ രണ്ട് ശസ്ത്രക്രിയകൾ; പിഞ്ചുകുഞ്ഞിന് വേണം സഹായം

അനാമിക ആശുപത്രിയിൽ.
SHARE

തൃശൂർ∙ 2 വയസ്സേയുള്ളു അനാമികയ്ക്ക്. 2 ശസ്ത്രക്രിയ കഴിഞ്ഞു. ഇനി മൂന്നെണ്ണം കൂടി വേണം. ജനിച്ചതു മുതൽ വേദന മാത്രമാണു കൂട്ട്. ആ വേദനയ്ക്കൊപ്പം ഓടുകയാണ് അച്ഛനുമമ്മയും. കൈകാലുകളിൽ ഒട്ടിച്ചേർന്ന വിരലുകളുമായാണ് അനാമിക ജനിച്ചത്. ഇതിനു ചികിത്സ നടത്തുമ്പോഴാണ് തലയിൽ അമിത വളർച്ചയുള്ള എല്ല് വേദനിപ്പിച്ചത്. ഇതു ശസ്ത്രക്രിയ ചെയ്തു നീക്കി. വിരലുകൾ വേർപെടുത്തുന്നതിന്റെ ആദ്യ ശസ്ത്രക്രിയയും കഴിഞ്ഞു. ഇനി മൂന്നെണ്ണം ബാക്കി.

എല്ലാം താങ്ങാവുന്നതിലധികം വേദനിപ്പിക്കുന്നത്. കുഴിഞ്ഞ കണ്ണുകളോടെയാണ് അനാമിക പിറന്നത്. അടാട്ട് കാട്ടിൽപറമ്പിൽ ജോസിന്റെയും പ്രസന്നയുടെയും മകളാണ് അനാമിക. ഇതുവരെയുള്ള ശസ്ത്രക്രിയയ്ക്ക് ചെലവായത് 10 ലക്ഷം രൂപ. ഇനിയും അത്രത്തോളം തുക വേണം. കുഞ്ഞിന്റെ വേദനയും മറ്റുമുള്ള അസ്വസ്ഥതകൾക്കിടയിലും പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് മാതാപിതാക്കൾ.

പപ്പട വിൽപന നടത്തുന്ന വാനിലെ ഡ്രൈവർ ആയിരുന്നു ജോസ്. ഇപ്പോൾ ജോലിക്കു പോകാനാകുന്നില്ല. വാടകവീട്ടിലാണ് താമസം. ആറുമാസം പ്രായമുള്ളപ്പോൾ ചെയ്യേണ്ട ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാൽ 2 വയസ്സുവരെ നീണ്ടത്. വാർഡ് അംഗം ആനി വർഗീസിന്റെ നേതൃത്വത്തിൽ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ഒളരിക്കര ശാഖയിൽ അമ്മ പ്രസന്ന ജോസിന്റെ പേരിൽ അക്കൗണ്ട് തുറന്നു.

∙ അക്കൗണ്ട് നമ്പർ: 0649053000005472
∙ IFSC Code: SIBL0000649
∙ GPay: 9400864022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA