അസ്ഥി പൊടിയുന്ന രോഗം; ചികിത്സക്കു പണം കണ്ടെത്താനാകാതെ ദുരിതത്തിൽ

SHARE

കൂരോപ്പട ∙  ഗുരുതര കിഡ്നി രോഗത്തിനു പുറമേ അസ്ഥി പൊടിയുന്ന രോഗം കൂടി ആയി വീഴ്ചയിലായ ഇടയ്കാട്ടുകുന്ന് മുത്തനോലിൽ ഗിരിജ( 40) തുടർ ചികിത്സക്കു പണം കണ്ടെത്താനാകാതെ ദുരിതത്തിൽ .കൂലിപ്പണിക്കാരനായ എം.ടി.മനോജാണ് ഗിരിജയുടെ ഭർ‌ത്താവ്. കാഴ്ച കുറവിനെ തുടർന്നു മനോജിനു ജോലിക്കു പോകാൻ സാധിക്കാതായതോടെ ദുരിതക്കയത്തിൽ കഴിയുകയാണ് ഇവർ. 10 വർഷം മുൻപാണ് ഗിരിജക്കു കിഡ്നി രോഗം ആരംഭിച്ചത്. 7 വർഷമായി ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടു നീക്കിയത്. ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് വേണം. 

ഇതിനിടെ ഒന്നര വർഷം മുൻപ് അസ്ഥി പൊടിയുന്ന രോഗം കൂടി ആയതോടെ കട്ടിലിൽ നിന്നു എഴുന്നേൽക്കാ‍ൻ കൂടി വയ്യാതായി. സ്വന്തമായി വീടില്ലാത്ത ഇവർ 4സെൻ്റ് സ്ഥലത്തുള്ള ചെറിയ കൂരയിലാണ് കഴിയുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഇതുവരെ ചികിത്സ ചിലവുകൾ കഴിഞ്ഞു പോകുന്നത്. കാരുണ്യമതികളുടെ സഹായം ഉണ്ടെങ്കിലെ ഇവർക്കു മുന്നോട്ട് പോകാൻ സാധിക്കു. നിലവിൽ എടുത്തു കൊണ്ടു വേണം ഗിരിജയെ ഡയാലിസിസിനു കൊണ്ടു പോകാൻ. മരുന്നിനു പണം കണ്ടെത്താനും ഇവർക്കു ബുദ്ധിമുട്ടുണ്ട്. സഹായിക്കാൻ താൽപര്യമുള്ളവർ ഗിരിജയുടെ പേരിലുള്ള അക്കൗണ്ടിൽ പണം അയക്കാം.

വിലാസം:

ഗിരിജ മനോജ്,

എസ്ബിഐ കൂരോപ്പട

അക്കൗണ്ട് നമ്പർ– 67268676271

ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ0070363

ഫോൺ– 8156925950.

ഗുഗിൾ പേ– ഗിരിജ– 9745812783

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA