ADVERTISEMENT

പത്തനാപുരം∙ ഫാൻകോണി അനീമിയ എന്ന അപൂർവ രോഗം പിടിപെട്ട് ചികിത്സ തേടുന്ന മുഹമ്മദ് അജ്സലിനു വേണ്ടി ഗ്രാമം ഒന്നിക്കുന്നു. കുണ്ടയം അമ്പലം മുക്ക് അൽഫിയ മൻസിലിൽ അബ്ദുൽ മനാഫിന്റെയും റിൻസിയുടെയും മകനായ മുഹമ്മദ് അജ്സലിന്റെ (10) തുടർ ചികിത്സയ്ക്കായി 50 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. ശരീരത്തിൽ രക്തം സ്വയം ഉൽപാദിപ്പിക്കുന്ന സെല്ലുകൾ പ്രവർത്തിക്കാത്തതാണ് രോഗ കാരണം. 

ഒരാഴ്ച മുൻപ് ശരീരത്തിനു അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനെത്തുടർന്നാണ് വെല്ലൂരിലേക്ക് മാറ്റിയത്.ടൗണിലെ മത്സ്യ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവ് അബ്ദുൽ മനാഫും ഭാര്യ റിൻസിയും മകന്റെ തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്. കുറഞ്ഞ ദിവസങ്ങൾകൊണ്ട് തന്നെ ലക്ഷക്കണക്കിനു രൂപ ചെലവായി. മജ്ജ മാറ്റി വയ്ക്കൽ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാരുടെ നിഗമനം.

മുഹമ്മദ് അജ്സലിന്റെ സഹോദരങ്ങളുടെ മജ്ജ ചേരുമോയെന്നുള്ള പരിശോധന നടന്നു വരുന്നു. ഇത് വിജയിച്ചാൽ തുടർ ചികിത്സയും വേഗത്തിലാകും. മറിച്ചായാൽ 50 ലക്ഷം രൂപയ്ക്കു മുകളിലേക്കു ചികിത്സാ ചെലവ് പോകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞതായി അബ്ദുൽ മനാഫ് പറഞ്ഞു. കെ.ബി.ഗണേഷ്കുമാർ എംഎൽഎ രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി കൺവീനറുമായി അജ്സൽ സംരക്ഷണ സമിതിയും രൂപീകരിച്ചു. തുളസിയുടെയും അബ്ദുൽ മനാഫിന്റെയും പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

∙ അക്കൗണ്ട് നമ്പർ: 10520100290738
∙ IFSC Code: FDRL0001052
∙ ഫോൺ: 7306138080

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com