കിടപ്പുരോഗികൾക്കു നരകജീവിതം: ദമ്പതികൾക്ക് സുമനസ്സുകളുടെ കനിവ് വേണം

വിഴിഞ്ഞം മുക്കോല റോഡിൽ കുഴിപ്പളം ഭാഗത്ത് ചോർച്ചയും തകർച്ചാ ഭീഷണിയുമുള്ള വാടക വീടിനുള്ളിൽ നരകജീവിതം നയിക്കുന്ന കിടപ്പുരോഗി മാർത്തമ്മ.
SHARE

വിഴിഞ്ഞം ∙ ചോർച്ചയും തകർച്ചാ ഭീഷണിയുമുള്ള വാടക വീടിനുള്ളിൽ നരക ജീവിതം നയിക്കുന്ന കിടപ്പു രോഗികളായ ദമ്പതികൾ സുമനസ്സുകളുടെ സഹായം തേടുന്നു. വിഴിഞ്ഞം മുക്കോല റോഡിൽ കുഴിപ്പള്ളം കുളത്തിനു സമീപത്തെ വാടക വീട്ടിൽ കഴിയുന്ന ആൽബി (61), ഭാര്യ മാർത്തമ്മ (58) എന്നിവരാണ് ദുരിതമനുഭവിക്കുന്നത്. ഒരു വശം തളർന്നതിനെ തുടർന്ന് രണ്ടു വർഷമായി കിടപ്പിലാണ് മാർത്തമ്മ. നേരത്തേ കടൽപ്പണിക്കു പോയിരുന്ന ഭർത്താവ് ആൽബിയും കിടപ്പിലായതോടെയാണ് ദുരിതം ഇരട്ടിച്ചത്.

നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരുകൾ വിണ്ടു കീറിയത് തകർച്ചാ ഭീതിയുയർത്തുന്നു.  ചോർച്ചയുമുണ്ട്. വാടക കുടിശിക കാരണം വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുന്നതാണ് ദമ്പതിമാരെ വലയ്ക്കുന്ന പ്രധാന പ്രശ്നം.  നാട്ടുകാരുൾപ്പെടെയുള്ളവരുടെ കാരുണ്യത്താലാണ് ആഹാരവും മരുന്നും ലഭിക്കുന്നത്. എസ്ബിഐയുടെ വിഴിഞ്ഞംശാഖയിൽ 67199694561(IFSC കോഡ്: SBIN0070325) എന്ന നമ്പറിൽ ആൽബിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 7994982579.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA