ADVERTISEMENT

കലവൂർ ∙ കാൻസറിനെ തുടർന്ന് ചികിത്സയിലുള്ള യുവാവ് സഹായം തേടുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡ് പുളിച്ചുവട്ടിൽ എസ്.സുജിത്താണ് (34) തിരുവനന്തപുരം ആർസിസിയിൽ ഒരു മാസത്തോളമായി ചികിത്സയിലുള്ളത്. ബോട്ട് ഡ്രൈവറായിരുന്ന സുജിത്തിന് രണ്ട് മാസത്തോളം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കും മറ്റുമായി പലരോടും കടം വാങ്ങിയാണു മുന്നോട്ട് പോകുന്നത്. ഡോക്ടർമാർ രണ്ടരവർഷത്തെ ചികിത്സയാണ് നിർദേശിച്ചിരിക്കുന്നത്. 

നിലവിൽ മൂന്ന് കീമോതെറപ്പി നടത്തി, നാലാമത്തെ ചെയ്യുന്നതിന് മുൻപ് പനിയും ബുദ്ധിമുട്ടും ഉണ്ടായതിനാൽ മാറ്റിവച്ചിരിക്കുകയാണ്. വിദഗ്ധ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കുടുംബം വിഷമിക്കുകയാണ്. ഭാര്യ ശ്രീക്കുട്ടി എട്ടു മാസം പ്രായമുള്ള കുഞ്ഞുമായാണ് ആശുപത്രിയിൽ സുജിത്തിനെ പരിചരിക്കുന്നത്. സുമനസ്സുകളുടെ സഹായത്താൽ ചികിത്സ നടത്താമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ശ്രീക്കുട്ടിയുടെ പേരിൽ എസ്ബിഐ വൈക്കം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

Sreekutty Kunjumon

A/C Number: 40579804732. 

IFSC CODE- SBIN0070127. 

Google Pay: 9207508949.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com