ADVERTISEMENT

ചെറിയനാട് ∙ ജീവിത പ്രാരാബ്ധങ്ങളിൽ നട്ടം തിരിയുകയാണ് നാലു പതിറ്റാണ്ടു കഥാപ്രസംഗ വേദിയിലെ നിറ സാന്നിദ്ധ്യമായിരുന്ന കാഥികൻ മാവേലിക്കര ചന്ദ്രദാസ്(64). മാവേലിക്കരയിൽ ജനിച്ചു വളർന്നു 24–ാമത്തെ വയസ്സിൽ കഥാപ്രസംഗത്തിന്റെ കന്നി വേദിയിൽ ഏറെ കയ്യടി വാങ്ങി ഏറെ നാൾ തിളങ്ങി. കഥാപ്രസംഗം, നൃത്തനാടകം, മേക്കപ്പ്, ഡാൻസ് മാസ്റ്റർ, നാടൻപാട്ട്, സ്കൂൾ , കോളജ് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യം എന്നിവ നിലകളിൽ ചന്ദ്രദാസ് കഴിഞ്ഞ  40 വർഷക്കാലം മിന്നിത്തിളങ്ങി. 

1998– 2000 കാലഘട്ടത്തിൽ കേന്ദ്ര സർക്കാറിന്റെ ഫീൽഡ് പബ്ലിസിറ്റി വിഭാഗമായി ചേർന്നു എയ്ഡ്സ് ബോധവൽക്കരണ യജ്ഞത്തിനു വേണ്ടി രാജ്യത്തുടനീളം വിവിധ ഭാഷകളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ആകാശവാണിയുടെ വയലും വീടും പരിപാടി, റോഡിയോ നാടകങ്ങൾ, കഥാപ്രസംഗവും അവതരിപ്പിച്ചു. അംബേദ്ക്കർ ഫെലോഷിപ്പ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം മറന്ന് ഇപ്പോൾ കോവിഡ് ബോധവൽക്കരണ കഥാപ്രസംഗം തയാറാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് ചന്ദ്രദാസ്.

 നാലു പതിറ്റാണ്ടായി നിന്നുകൊണ്ടുള്ള കഥ പറച്ചിലിൽ  ചന്ദ്രദാസിനു സമ്മാനിച്ചത് തീരാ ദുഖമാണ്. ഇടതു കാലിലേക്കുള്ള പ്രധാന ഞരമ്പിലെ രക്തയോട്ടം നിലച്ചതിനാൽ പരസഹായമില്ലാതെ നിൽക്കാനാവുന്നില്ല. ഒരു വർഷത്തോളമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. കഴിഞ്ഞ ജൂണിൽ ശസ്ത്രക്രിയയ്ക്കു ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണം കണ്ടെത്താനാകാത്തതിനാൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്.

 കലാകാരന്മാർക്കുള്ള പെൻഷനു അപേക്ഷിച്ചിട്ടും സാമൂഹിക ക്ഷേമ പെൻഷന്റെ പേരിൽ ചന്ദ്രദാസിന്റെ അപേക്ഷ നിരസിച്ചു. ഇപ്പോൾ ചെറിയനാട്ടെ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ചന്ദ്രദാസ് സുമനുകളുടെ സഹായം തേടുകയാണ്.  ചന്ദ്രദാസിന്റെ പേരിൽ എസ്ബിഐ കൊച്ചാലുംമൂട് ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 67121742700, IFSC SBIN 0070449. ഫോൺ: 99612 49148.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com