ശ്വാസകോശം തകരാറിൽ; ജീവിതം പ്രതിസന്ധിയിലായി വീട്ടമ്മ

priya-binu
SHARE

ശ്വാസകോശ തകരാറിൽ ആയതിനാൽ കോട്ടയം അയർക്കുന്നം സ്വദേശി പ്രിയ ബിനു(32) ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുകയാണ് .

ഒരു ശ്വാസകോശം പൂർണ്ണമായി ചുരുങ്ങിയെന്നും, മറ്റൊരു ശ്വാസകോശത്തിനും അണുബാധയേറ്റിയിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചിരിക്കുന്നു. പ്രിയയും ഭർത്താവും രണ്ടുകുട്ടികളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. കൂലിപ്പണിക്കാരനായ ഭർത്താവിന് താങ്ങാനാവുന്നതിനപ്പുറമാണ് ചികിത്സാചെലവ്.

ചികിത്സക്കായുള്ള നെട്ടോട്ടത്തിനിടെ നിത്യചെലവിനുപോലും വഴിയില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഇതിനുപുറമെ ഇവർ താമസിക്കുന്ന അയർക്കുന്നത്തെ വീട് വായ്പതവണ മുടങ്ങി ജപ്തി ഭീഷണിയിലാണ്. 

എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവനുഭീഷണിയാണെന്ന മുന്നറിയിപ്പിനു പിന്നാലെ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയും ഇവരെ അലട്ടുന്നു. സുമനസ്സുകളുടെ സഹായം മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ.

Priya binu

Sbi ayarkunnam 

A/c number 67389619907

Ifsc SBIN0012882

Google pay number

9539198785

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA