തലച്ചോറിൽ രക്തസ്രാവം: ശസ്ത്രക്രിയ്ക്ക് വീട്ടമ്മ സഹായം തേടുന്നു

ktm
SHARE

കോട്ടയം∙ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി വീട്ടമ്മ സഹായം തേടുന്നു. കോട്ടയം മറിയപ്പള്ളി ഇല്ലിക്കളത്തിൽ ബൈജുവിന്റെ ഭാര്യ സുമ ബൈജു (49) ആണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഹൃദ്യോഗത്തിനു സുമ വര്‍ഷങ്ങളായി ചികിത്സയിലാണ്. ഇതിനിടെ   ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് തലച്ചോറിലെ രക്തസ്രാവം തിരിച്ചറിയുന്നത്.

ശസ്ത്രക്രിയയ്ക്കായി 5 ലക്ഷം രൂപയാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കൂലിപ്പണിക്കാരനായ ബൈജുവിന് ഈ തുക കണ്ടെത്തുക പ്രയാസമാണ്. വിദ്യാർഥിയായ മകനും ഇവർക്കുണ്ട്. ജീവൻ നിലനിർത്താൻ അടിയന്തിരമായ ശസ്ത്രക്രിയ നടത്തണമെന്നിരിക്കെ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങൾ

  • Name: Suma Baiju
  • Account No: 0718053000002761
  • South Indian Bank, Nattakom Branch
  • IFSC: SIBL0000718

വിലാസം

  • ഇല്ലിക്കളത്തിൽ ഹൗസ്
  • മറിയപ്പള്ളി പി.ഒ.,
  • മുട്ടം, നാട്ടകം.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA