ADVERTISEMENT

തൊടുപുഴ ∙ നിർധനയായ വീട്ടമ്മ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കരിങ്കുന്നം വാലിപ്പാറയിൽ സിന്ധു മൈലൻ (42) ആണ് പിത്തസഞ്ചിയിലെ കല്ലും അനുബന്ധ പ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്നത്. 6 മാസമായി പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനുമാത്രം 75,000 രൂപ ചെലവു വരും. മരുന്നിനു
വേറെയും. 

സിന്ധുവും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളും കരിങ്കുന്നത്ത് സഹോദരിയുടെ ഒപ്പമാണ് കഴിയുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം  ജോലി ചെയ്യാ‍ൻ കഴിയാത്ത സ്ഥിതിയാണ്. മറ്റു വരുമാനമാർഗ്ഗമൊന്നും  ഇല്ലാത്തതിനാൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ഇവർ. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. സിന്ധു മൈലന്റെ പേരിൽ എസ്ബിഐ കരിങ്കുന്നം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ, കരിങ്കുന്നം ശാഖ
∙ അക്കൗണ്ട് നമ്പർ: 67320480712
∙ IFSC Code: SBIN0070224

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com