വേറൊരു വഴിയുമില്ല; ശസ്ത്രക്രിയയ്ക്ക് യുവാവ് കാരുണ്യം തേടുന്നു

Charity News
സാം തോമസ്.
SHARE

കുണ്ടറ∙ രണ്ടു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി കനിവുള്ളവരുടെ കാരുണ്യം തേടുന്നു. കരീപ്ര പഞ്ചായത്തിലെ തൃപ്പിലഴികം തൈ പ്ലാവിള വീട്ടിൽ സാം തോമസാണ് (39) സഹായത്തിനായി കേഴുന്നത്. പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം അവിവാഹിതനാണ്. വീട്ടിൽ രോഗിയായ അമ്മയും സാം തോമസുമാണ് താമസം. നിത്യവൃത്തിക്കു പോലും പ്രയാസപ്പെടുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്താൻ പോലും ബുദ്ധിമുട്ടുകയാണ്.

എത്രയും പെട്ടെന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. എന്നാൽ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഭാരിച്ച തുക നൽകി ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇടയ്ക്ക് അമ്മയ്ക്ക് അസുഖം കൂടുതലായതിനാൽ ഇപ്പോൾ അടൂരിലുള്ള സഹോദരിക്കൊപ്പമാണ് താമസം. എസ്ബിഐ മരുതിമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങി.

ബാങ്ക് അക്കൗണ്ട് നമ്പർ: 67317533206
ഐഎഫ്എസ്‌സി കോഡ്: SBIN0007251
ഫോൺ: 7558817831

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA