ADVERTISEMENT

തൃശൂർ∙ ‘ഈ ആഴ്ച നിർണായകമാണ് സാറേ, ശസ്ത്രക്രിയയ്ക്കു വേണ്ട ആരോഗ്യമെങ്കിലും കൊച്ചിന് ഉണ്ടാകണം. വൈറ്റമിനുള്ള ആഹാരങ്ങൾ വാങ്ങിക്കൊടുക്കാൻ ഡോക്ടർ പറഞ്ഞു. ആഹാരത്തിനുള്ള പണം പോലും കയ്യിലില്ല. പിന്നെങ്ങനെ..? ഇനി ആത്മഹത്യയല്ലാതെ...’ ഷീല പറഞ്ഞുവന്ന വാക്കുകൾ പാതിയിൽ മുറിയുമ്പോൾ ഉള്ളിൽ ഇരമ്പുന്ന സങ്കടക്കടൽ ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ വ്യക്തമായിരുന്നു. 18 വർഷം പ്രതീക്ഷയായി വളർത്തിയ മകൾ ആഷ്‍ലിന്റെ ഇന്നത്തെ അവസ്ഥയിൽ കണ്ണീരൊഴുക്കാനേ ആ മാതാവിനാകുന്നുള്ളു. അവളുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവാണ് ഷീലയുടെ സ്വപ്നം. അതിനു സുമനസുകൾ കൈകോർക്കണം. 

ashlin2

 

തൃശൂർ, ചേറൂർ, തേറാട്ടിൽ ഷീലയുടെ മകൾ ആഷ്‍ലിൻ ടി ബേബിയാണ് ഒരു മാസത്തോളമായി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഹൃദയത്തിന്റെ തകരാർ പരിഹരിക്കാൻ അടിയന്തര ശസ്ത്രക്രിയവേണമെന്ന് ഡോക്ടർ പറയുന്നു. അതിനുള്ള വഴിതേടുകയാണ് ഈ മാതാവ്.

 

തിരിച്ചറിയാനാവാതെ വന്നുപോയ കോവിഡായിരുന്നു തുടക്കമെന്ന് ഷീല പറയുന്നു. തുടർന്ന് ശ്വാസംമുട്ടലും ന്യുമോണിയയുമായി. ഇതിനിടെ ടിബിയുണ്ടോ എന്ന് ഡോക്ടർക്ക് സംശയം. സിടി സ്കാൻ എടുക്കാൻ കുറിച്ചു നൽകിയതോടെ ഹോട്ടൽ ജീവനക്കാരിയായ ഷീല പണമില്ലാതെ പകച്ചുനിന്നു. ശേഷം ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനിടെ കുട്ടിയുടെ ആരോഗ്യ നില മോശമാവുകയും സംസാരിക്കാനാകാത്ത സ്ഥിതിയിലെത്തുകയും ചെയ്തു. 

 

ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ താൻ തലചുറ്റി വീണെന്ന് ഷീല പറയുന്നു. തുടർന്ന് ആദ്യ ശസ്ത്രക്രിയ നടന്നു. ആന്തരികാവയവത്തിൽ വെള്ളം കെട്ടിയതു മാറ്റാൻ ട്യൂബിട്ടു. ശേഷം ഒരു മാസത്തോളമാകുമ്പോഴും ഈ ട്യൂബ് തുടരുകയാണ്. ഹൃദയത്തിലെ പ്രശ്നവും ഗുരുതരമായി തുടരുന്നു. അതിനാണ് അടിയന്തര ശസ്ത്രക്രിയയിക്ക് ‘തയ്യാറാകേണ്ടത്’.

 

ദിവസം ഒരുനേരം നൽകുന്ന മരുന്നിന് ഏഴായിരം രൂപ വേണം. ടെസ്റ്റുകൾക്കും ആഹാരത്തിനും ചെലവ് വേറെ. 15 വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ ഹോട്ടലിൽ ജോലി ചെയ്താണ് ഷീല മക്കളെ വളർത്തിയത്. മകനും ജോലിയില്ല. മകളുടെ ഈ അവസ്ഥയിൽ ഷീലയ്ക്കും ജോലിക്ക് പോകാനാകുന്നില്ല. നാട്ടുകാരുടേയും ആശുപത്രി ജീവനക്കാരുടേയും പൊലീസിന്റെയും ഉൾപ്പെടെ സന്മനസിലായിരുന്നു ഇതുവരെയുള്ള ചികിത്സ. വാടക വീട്ടിലാണ് താമസം. ഇതും ഉടൻ ഒഴിയേണ്ട സ്ഥിതിയാണ്. ശസ്ത്രക്രിയയ്ക്കു ശേഷവും 2 മാസത്തോളം ആശുപത്രിവാസം വേണ്ടിവരും. ഇതിനെല്ലാം സുമനസുകൾ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മാതാവ്.

 

Account Details: 

Name: SONY K J

Account Number: 920010060928609

IFSC Code: UTIB0001647

 

 

വിലാസം

ഷീല

തേറാട്ടിൽ ഹൗസ്

എൻജിനിയങ് കോളജ് പി.ഒ.,

ചേറൂർ, തൃശൂർ

ഫോൺ: 9744383046

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com