വായിൽ ക്യാൻസർ ബാധിച്ച് ഗൃഹനാഥൻ സുമനസുകളിൽ നിന്ന് സാഹായം തേടുന്നു

charity-murali
SHARE

തിരുവനന്തപുരം∙വായിൽ ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ സുമനസുകളിൽ നിന്ന് സാഹായം തേടുന്നു. തിരുവനന്തപുരം പുളിയറക്കോണം മൈലാടി ഗായത്രി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന കെ.മുരളി (52) യാണ് ചികിൽസയ്ക്കും ജീവിതച്ചിലവിനുമായി സഹായം തേടുന്നത്.

കൂലിപ്പണിക്കാരനായിരുന്ന മുരളി ഒരു വർഷത്തിലധികമായി ആർസിസിയിൽ ചികിൽസയിലാണ്. മരുന്നിനും ചികിൽസയ്ക്കുമായി മാസം 20,000ൽ അധികം രൂപ കണ്ടെത്തണം. ഭാര്യ താമരാക്ഷി വീട്ടുജോലിക്ക് പോയാണ് കുടുംബചിലവുകൾക്ക് പണം കണ്ടെത്തിയിരുന്നത്. എന്നാൽ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ പരിചരിക്കേണ്ടതിനാൽ ഇപ്പോൾ അതിനും സാധിക്കുന്നില്ല.

വായിൽക്കൂടി ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടായതിനാൽ മൂക്കിൽ ട്യൂബ് ഇട്ടാണ്ദ്ര വരൂപത്തിൽ ആഹാരം കൊടുക്കുന്നത്.  വീട്ടുവാടക, ഭക്ഷണം, മരുന്ന്, ചികിൽസ എന്നിവയ്ക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന ആധിയിലാണ് ഈ ദമ്പതികൾ. സുമനസുകളുടെ  സാമ്പത്തിക സാഹായമുണ്ടെങ്കിൽ മാത്രമേ ഇവരുടെ ജീവിതം മുന്നോട്ടു പോകൂ. മുരളിയുടെ പേരിൽ പുളിയറക്കോണം എസ്ബിഐയിൽ അക്കൗണ്ട്  തുറന്നിട്ടുണ്ട്.          

നമ്പർ: 67230270182
IFSC: SBIN00071176.
Google pay: 9847283115.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA